HOME
DETAILS

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

  
Web Desk
October 22, 2025 | 3:19 AM

Stray Dog Enters Home and Bites 8-Year-Old Boy While Sleeping

 കോട്ടക്കല്‍ (മലപ്പുറം): വീട്ടിനകത്തും തെരുവ് നായ ആക്രമണം. മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് സംഭവം. എട്ടുവയസ്സുകാരനാണ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ നായയുടെ കടിയേറ്റത്. കോട്ടക്കല്‍ സ്വദേശി വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹബിനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മുന്‍ വാതിലൂടെ അകത്ത് കടന്ന നായ് കുട്ടിയെ കടിക്കുകയായിരുന്നു.കാലിന് മുറിവേറ്റിട്ടുണ്ട്.  ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. 

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ജൂലൈയില്‍ പെരിന്തല്‍മണ്ണ ആനമങ്ങാട് പിതാവിനും മകനും നായയുടെ കടിയേറ്റിരുന്നു. ഇവരുടെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് കടിയേല്‍ക്കുന്നത്. കൊളമ്പില്‍ ഹംസ മകന്‍ ശിഹാബ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. 

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ രണ്ടരലക്ഷം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഈ വര്‍ഷം ആഗസ്റ്റ് വരെ നായുടെ കടിയേറ്റ് 2,52,561 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെന്ന് തദ്ദേശ സ്വയംഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍നിന്ന 40,413 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റ് ജില്ലകളിലെ കണക്ക്: കൊല്ലം 31,015, പത്തനംതിട്ട 14,494, ആലപ്പുഴ 23,969, കോട്ടയം 17,956, ഇടുക്കി 7646, എറണാകുളം 23,877, തൃശൂര്‍ 23,580, പാലക്കാട് 24,065 മലപ്പുറം 8228, കോഴിക്കോട് 14,186 വയനാട് 4551കണ്ണൂര്‍ 12,171 കാസര്‍കോട് 6410.

തെരുവുനായ ശല്യം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഗുരുതര പ്രശ്‌നമായി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകള്‍. തെരുവ് നായയുടെ കടിയേറ്റ് ഈ വര്‍ഷം മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 20ല്‍ ഏറെ പേര്‍ക്ക് ജീവനും നഷ്ടമായിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടക്കാട്ടുന്നു. 

 വന്ധ്യംകരണ, പുനരധിവാസ പദ്ധതികള്‍ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണമെന്നാണ് പറയുന്നത്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാം സുപ്രീം കോടതി തന്നെ അടുത്തിടെ നേരിട്ട് ഇടപെട്ടിരുന്നു. രാജ്യത്തെ വര്‍ധിക്കുന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് കേന്ദ്ര മന്ത്രി എസ്.പി.സിങ് ഭാഗേല്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 37 ലക്ഷം പേര്‍ക്കാണ് കടിയേറ്റത്. പേവിഷ ബാധയേറ്റ് 54 പേര്‍മരിച്ചു.

 

In a shocking incident, a stray dog entered a house and bit an 8-year-old boy while he was sleeping. The unexpected attack has raised concerns about stray dog safety and children's security at home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  5 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  5 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  5 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago