HOME
DETAILS

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

  
Web Desk
October 22, 2025 | 4:00 AM

Planned Attack on Fresh cut Plant Claims Police Locals Deny 321 Protesters Booked

താമരശേരി: അമ്പായത്തോട് ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലിസ്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയതെന്നും അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഡി.ഐ.ജി യതീഷ് ചന്ദ്ര പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു. രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. പൊലിസിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ല. ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു. പ്രതിഷേധക്കാര്‍ കത്തിച്ചപ്പോഴാണ് പൊലിസ് ഗ്രനൈഡ് പ്രയോഗിച്ചത്. മനുഷ്യത്വരഹിതമായ നടപടിയാണുണ്ടായത്. എസ്.പി, താമരശേരി എസ്.എച്ച് ഉള്‍പ്പെടെ 16 ഓളം പൊലിസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ശനമായ നടപടി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഡി.ഐ.ജി പറഞ്ഞു.

സംഭവത്തില്‍ 321 പേര്‍ക്കെതിരെ കേസെടുത്തു. ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, പൊലിസിന്റെ ആരോപണങ്ങള്‍ നാട്ടുകാര്‍ നിഷേധിച്ചു. സ്ത്രീകളേയും കുട്ടികളേയും മനുഷ്യകവചമാക്കി സമരക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

സമാധാനപരമായി ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പൊലിസ് എന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ എന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. 'ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന, ദുര്‍ഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണം' -മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


അഞ്ചുവര്‍ഷമായി തുടരുന്ന ദുരിതം
അഞ്ചുവര്‍ഷമായി തുടരുന്ന ദുരിതത്തിന് അറുതിവരുത്താന്‍ ഒരു നാട് മുന്നേറിയതിന്റെ ഫലമാണ് ഇന്നലെ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് തീയിട്ടതിലേക്കും അക്രമസംഭവത്തിലേക്കും നയിച്ചത്. ആയിരക്കണക്കിന് ആളുകളെ സാരമായി ബാധിക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇരകള്‍ നടത്തിയ റോഡ് ഉപരോധം ഇന്നലെ രാവിലെ 10നാണ് ആരംഭിച്ചത്. 

നാല് പഞ്ചായത്തുകളില്‍നിന്നായി അഞ്ച് ജനപ്രതിനിധികള്‍ സമരത്തിന് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കാളികളായി. ഇതിനിടെ സമരസമിതി നേതാക്കളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലിസ് വീടുകളിലെത്തിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് കാരണമായി. സ്ഥലത്ത്  പൊലിസ് സന്നാഹം  നിലയുറപ്പിച്ചിരുന്നു. സമരക്കാര്‍ക്ക്  മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് വൈകിട്ട് അക്രമാസക്തമായി ഫാക്ടറിയിലേക്ക് കയറുകയും തല്ലിപ്പൊളിക്കുകയും തീയിടുകയും ചെയ്തു. വാഹനങ്ങളും തല്ലിത്തകര്‍ത്തു. വന്‍സംഘര്‍ഷമാണ് നടന്നത്. പൊലിസിന് നേരെയും  അക്രമമുണ്ടായി. സംഭവത്തെ തുടര്‍ന്ന് ദേശീയപാത 766ല്‍ താമരശേരിയില്‍ ഏറെനേരം ഗതാഗതതടസം നേരിട്ടു. പരുക്കേറ്റ സമരക്കാരെയും പൊലിസുകാരെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി.ഫാക്ടറിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധത്താല്‍ മാസങ്ങളോളം സമരം നടത്തിയതിനെ തുടര്‍ന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു മാനേജ്‌മെന്റ്  ഉറപ്പുനല്‍കിയിരുന്നത്. നവീകരണം പൂര്‍ത്തീകരിച്ചിട്ടും ദുര്‍ഗന്ധത്തിന് ശമനമില്ല. പഞ്ചായത്ത് ലൈസന്‍സോ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോ നിലവില്‍ കമ്പനിയ്ക്ക് പുതുക്കി നല്‍കിയിട്ടില്ല. 
പറഞ്ഞും പ്രതിഷേധിച്ചും പരാതി നല്‍കിയും മടുത്താണ് നാട്ടുകാര്‍ സമരരംഗത്തെത്തിയതും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതും.


ഇന്ന് ഹര്‍ത്താല്‍
താമരശേരി: ഫ്രഷ്‌ക്കട്ട് വിരുദ്ധ ജനകീയ സമരക്കാര്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് താമരശേരി പഞ്ചായത്തിലെ വെഴുപ്പൂര്‍,കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ പ്രസ്താവിച്ചു.

 

Police allege a planned attack on the Fresh Cut meat waste processing plant at Irattachippara, Ambayathode. Locals deny the claim, demanding permanent closure. 321 people face charges for protesting. M.K. Muneer voices strong opposition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ ഇടിവ്; ഭാവിയിലെ വിലവർദ്ധനവ് ഭയന്ന് നിക്ഷേപത്തിനായി ​ഗോൾഡ് ബാറുകളും ആഭരണങ്ങളും വാരിക്കൂട്ടി ഉപഭോക്താക്കൾ

uae
  •  2 days ago
No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  2 days ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  2 days ago
No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  2 days ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  2 days ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  2 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  2 days ago