കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്
കൊച്ചി: വമ്പന്‍ കുതിപ്പിന് ശേഷം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. 98,000 തൊടാനിരുന്ന പവന്‍ വില 93,000ത്തില്‍ എത്തിയതാണ് കാണുന്നത്. പവന് 2,480 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്.
കഴിഞ്ഞ ദിവസം രാവിലെ റെക്കോഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1600 രൂപയും ഗ്രാമിന് 200 രൂപയുമാണ് വൈകീട്ട് കുറഞ്ഞത്. ഇന്നലെ വൈകുന്നേരം പവന് 95,760 രൂപയും ഗ്രാമിന് 11,970 രൂപയുമായിരുന്നു കേരളത്തില്‍ വില. ലാഭമെടുപ്പ് ശക്തമായതാണ് വിപണിയില്‍ വില ഇടിയാനുള്ള പ്രധാനകാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് ഉണ്ടായത്. 4,109.19 ഡോളറായാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,124.10 ഡോളറായി.
ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 190 രൂപ വര്‍ധിച്ചിരുന്നു. 12,170 രൂപയായിരുന്നു വില. പവന് 1520 രൂപ കൂടി 97,360 രൂപയുമായിരുന്നു. പവന് എക്കാലത്തേയും ഉയര്‍ന്ന വിലയായിരുന്നു ഇത്. ഒക്ടോബര്‍ 17നാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 97,360 രൂപ തന്നെയായിരുന്നു അത്.
ഇന്നത്തെ വില ഇങ്ങനെ
22 കാരറ്റ് സ്വര്‍ണത്തിന് 310 രൂപയുടെ ഇടിവാണ് ഗ്രാമിന് ഇന്നുണ്ടായിരിക്കുന്നത്. 2,480 രൂപ പവനും കുറഞ്ഞു. 22 കാരറ്റിന് ഇന്ന് ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ്.
24 കാരറ്റ്
ഗ്രാമിന് 338 രൂപ കുറഞ്ഞ് 12,720
പവന് 2,704 രൂപ കുറഞ്ഞ് 1,01,760
22 കാരറ്റ്
ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660
പവന് 2,480 രൂപ കുറഞ്ഞ് 93,280
18 കാരറ്റ്
ഗ്രാമിന് 254 രൂപ കുറഞ്ഞ് 9,540
പവന് 2,032 രൂപ കുറഞ്ഞ് 76,320
ഇനിയും കുറയും പക്ഷേ...
സ്വര്‍ണ വില ഇനിയും കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്ക ചുങ്കപ്പോര് അവസാനിപ്പിച്ചാലാണ് ഈ സാധ്യത. അതേ സമയം, കുറച്ചു മാസങ്ങള്‍ കൂടി വിലക്കയറ്റം തുടര്‍ന്ന ശേഷമായിരിക്കും ഇടിവിന് സാധ്യതയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഡോളര്‍ കരുത്ത് കൂടിയാലാണ് ഇനിയും സ്വര്‍ണവില കുറയുക. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണമെങ്കിലോ അമേരിക്കയുടെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടണം. ട്രംപിന്റെ നയങ്ങളില്‍ മാറ്റം വന്നാല്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
Gold prices witness a steep decline as rates drop by ₹2,480 per sovereign. The price falls from ₹97,000 to ₹93,000, bringing some relief to buyers. Market reacts to international trends and domestic demand shifts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."