HOME
DETAILS

'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും'  ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി

  
Web Desk
October 22, 2025 | 5:41 AM

Sohraab Mamdani Criticizes PM Modi Reducing Pluralistic India to a Single Voice

വാഷിങ്ടണ്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വീണ്ടും. ന്യൂയോര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് അമേരിക്കയിലെ ഹിന്ദു അമേരിക്കന്‍ വോട്ടര്‍മാരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മോദിക്കെതിരായ വിമര്‍ശനം. ബഹുസ്വര ഇന്ത്യയെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് ചുരുക്കുകയാണ് മോദിയും മോദിയുടെ പാര്‍ട്ടിയും ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. 

'ഞാന്‍ മോദിയുടെ ഒരു വിമര്‍ശകനാണ്. കാരണം, എല്ലാവരേയും ഉള്‍ക്കൊല്‌ളുന്ന ഒരു ബഹുസ്വരതയാണ് ഇന്ത്യ എന്ന കാഴ്ചപ്പാടുമായാണ് ഞാന്‍ വളരുന്നത്. അവരുടെ മതം അവിടെ പ്രശ്‌നമല്ല. എന്നാല്‍ ഒരു പ്രത്യേകവിഭഗത്തെ മാത്രം ഉള്‍ക്കൊള്ളുന്നതാണ് മോദിയുടേയും ബി.ജെ.പിയുടേയും ഇന്ത്യ. ഇക്കാര്യത്തിലാണ് ഞാന്‍ മോദിയെ വിമര്‍ശിക്കുന്നത്. ബഹുസ്വരത ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നുമുള്ള എന്റെ വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ് എന്റെ വിമര്‍ശനം' - അദ്ദേഹം പറഞ്ഞു. 

8.5 മില്യണ്‍ ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് സിറ്റിയില്‍ എല്ലാവരേയും പരിഗണിക്കേണ്ടയാളാണ് ഞാന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാ ജനങ്ങള്‍ക്കും എന്റെ സ്വഭാവം വേണമെന്ന് വാശിപിടിക്കരുതെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായതിന് പിന്നാലെ മംദാനി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഒരു വിഡിയോ പുറത്ത് വന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദി മോദിയാണെന്ന മംദാനി പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. മുസ്‌ലിംകളെ മേഖലയില്‍ നിന്ന് തുടച്ചുനീക്കുന്നതിന് വേണ്ടിയായിരുന്നു കലാപമെന്നും മംദാനി പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ മോദിയോടൊപ്പം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മോദിയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി  നെതന്യാഹുവും തമ്മില്‍ ഒരു സമാനത വരച്ചുകാട്ടി, ഇരുവരെയും 'യുദ്ധ കുറ്റവാളികള്‍' എന്ന് മുദ്രകുത്തിയാണ് മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു സ്ഥാനാര്‍ത്ഥി ഫോറത്തില്‍ മംദാനി മറുപടി നല്‍കിയത്.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മംദാനി എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അവിടെയാണ് അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ വസിക്കുന്നത്.

മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സൊഹ്‌റാന്‍ മംദാനി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രവേശിച്ചാന്‍ ന്യൂയോര്‍ പൊലിസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് താന്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 

New York Assemblyman Zohran Mamdani once again criticizes Indian Prime Minister Narendra Modi, accusing him and his party of reducing India's pluralism to a single ideological voice. The remarks add to ongoing international scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  2 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  2 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  2 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  2 days ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  2 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  2 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  2 days ago