കേന്ദ്ര ജലവിഭവ വകുപ്പില്‍ സ്‌കില്‍ഡ് വര്‍ക്ക് അസിസ്റ്റന്റ്
കേന്ദ്ര ജലവിഭവവകുപ്പിന് കീഴിലുള്ള നോയിഡയിലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ സൂപ്രണ്ട് എന്‍ജിയിനറുടെ ഓഫിസിലേക്ക് സ്‌കില്‍ഡ് വര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 111 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.
അപേക്ഷിക്കാനുള്ള യോഗ്യത:
പത്താംക്ലാസ്, എ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം.
പ്രായപരിധി: 18നും 30നും മധ്യേ
ഉയര്‍ന്ന പ്രായത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി:
വിദ്യാഭ്യാസ യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരികക്ഷമതാ പരീക്ഷയുമുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം എ 4 വലുപ്പത്തിലുള്ള പേപ്പറില്‍ തയാറാക്കി പൂരിപ്പിച്ച് പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ വയസ് ഇളവിന് അര്‍ഹതയുള്ളവര്‍ അത് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയോടൊപ്പം തപാലായി അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് Application for the post of skilled work Assistant in cwc എന്നെഴുതണം.
വിലാസം:
The Executive Engineer, Upper Yamuna Division, Cetnral W-ater commission, B5, Kalinid B-hawan, Tara Cresent Ro-ad Qutub Institutional
വെബ്‌സൈറ്റ്: www.cw-c.ni-c.in.
അപേക്ഷിക്കേണ്ട അവസാന തിയതി:
സെപ്റ്റംബര്‍ 28
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."