മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ് നീക്കം ഒരുങ്ങുന്നു
2026 ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ഒരു വമ്പൻ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷാനെ വീണ്ടും തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ് ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. താരത്തെ വീണ്ടും മുംബൈയിൽ എത്തിക്കാനായി സൺറൈസേഴ്സ് ഹൈദരാബാദുമായി ടീം ചർച്ച നടത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മുംബൈക്ക് പുറമേ ഈ ഇഷാനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളും രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇഷാൻ കിഷൻ. മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് താരം ഹൈദരാബാദിലെത്തിയത്. 11 കോടിയായിരുന്നു ഓറഞ്ച് ആർമി ഇന്ത്യൻ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിൽ ഹൈദെരാബാദിനായുള്ള ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയായിരുന്നു ഇഷാൻ കിഷൻ തിളങ്ങിയത്.
രാജസ്ഥാൻ റോയൽസിനെതിരെയുള്ള ആദ്യ മത്സരത്തിൽ . 47 പന്തിൽ പുറത്താവാതെ 106 റൺസ് നേടിയായിരുന്നു ഇഷാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 11 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സെഞ്ച്വറി നേടിയതോടെ ഹൈദരാബാദിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു.
2016 ലാണ് താരം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ഗുജറാത്ത് ലയൺസിനു വേണ്ടിയായിരുന്നു താരം ആദ്യമായി ഐപിഎല്ലിൽ കളത്തിറങ്ങിയത്. പിന്നീട് 2018 ഐപിഎൽ ലേലത്തിൽ 6.2 കോടി തുകയ്ക്ക് മുംബൈ ഇന്ത്യൻസ് ഇഷാനെ സ്വന്തമാക്കുകയായിരുന്നു. 2018 സീസണിൽ 275 റൺസും 2019 സീസണിൽ 101 റൺസും നേടി താരം തിളങ്ങിയിരുന്നു. പിന്നീടുള്ള വർഷം 516 റൺസ് നേടിയാണ് തന്റെ ഐപിഎൽ സീസൺ ഇഷാൻ അവസാനിപ്പിച്ചത് ഇതിന് പിന്നാലെ താരം ഇന്ത്യൻ ടീമിൽ ഇടം നേടുകയും ചെയ്തിരുന്നു.
ഇന്ത്യക്കായി 27 ഏകദിന മത്സരങ്ങളിൽ നിന്നും 933 റൺസാണ് ഇഷാൻ കിഷൻ നേടിയിട്ടുള്ളത്. ഏകദിനത്തിൽ ഇന്ത്യക്കായി ഒരു ഡബിൾ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് അർദ്ധ സെഞ്ച്വറികളും വൈറ്റ് ബോൾ ക്രിക്കറ്റിൽ താരത്തിന്റെ പേരിലുണ്ട്. ടി-20യിൽ ഇന്ത്യക്കായി 32 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ആറ് അർദ്ധ സെഞ്ച്വറി ഉൾപ്പടെ 796 റൺസ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 78 റൺസും താരം നേടിയിട്ടുണ്ട്.
Mumbai Indians are reportedly preparing for a big move ahead of the 2026 IPL. Reports are coming out that Mumbai Indians are looking to bring back Indian wicketkeeper-batsman Ishan Kishan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."