HOME
DETAILS

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

  
October 22, 2025 | 11:55 AM

saudi arabia cracks down on corruption 17 government employees arrested for misusing high positions

റിയാദ്: കൈക്കൂലി, വഞ്ചന, പദവി ദുരുപയോഗം ചെയ്യൽ തുടങ്ങി വിവിധ കേസുകളിൽ 17 സർക്കാർ ജീവനക്കാരെ അറസ്റ്റു ചെയ്ത് സഊദി അധികൃതർ. ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വിവിധ മന്ത്രാലയങ്ങളിലെയും പൊതു സ്ഥാപനങ്ങളിലെയും ജീവനക്കാർ പിടിയിലായത്. അറസ്റ്റിലായവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് അതോറിറ്റി അറിയിച്ചു.

വിദേശ നിക്ഷേപകന്റെ കമ്പനിക്ക് ക്രഷർ ലൈസൻസ് നിയമവിരുദ്ധമായി നേടിക്കൊടുക്കാൻ 1.6 മില്യൺ സഊദി റിയാൽ (16 ലക്ഷം റിയാൽ) കൈക്കൂലി വാങ്ങിയ വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ ജീവനക്കാരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

പട്ടയമില്ലാത്ത കൃഷിഭൂമി പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കാൻ 110,000 റിയാൽ കൈപ്പറ്റിയ ഒരു പൗരനും, സമാനമായ ഉത്തരവുകൾ നിർത്തലാക്കാൻ പണം വാങ്ങിയതിന് രണ്ട് മുനിസിപ്പൽ ജീവനക്കാരും അറസ്റ്റിലായി. ഒരു വാണിജ്യ സ്ഥാപനത്തിന് നിയമവിരുദ്ധമായി ടെൻഡർ നൽകിയതിന് പകരമായി 195,000 സഊദി റിയാൽ വാങ്ങിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ജീവനക്കാരനും പിടിയിലായി. നിയന്ത്രണ ലംഘനങ്ങൾ അവഗണിക്കുന്നതിനായി ഒരു കരാർ സ്ഥാപനത്തിൽ നിന്ന് 35,000 സഊദി റിയാൽ കൈപ്പറ്റിയ പ്രാദേശിക ജലശുദ്ധീകരണ പ്ലാന്റ് ഡയറക്ടറും കസ്റ്റഡിയിലായി.

സ്വകാര്യ കമ്പനിക്ക് 8.3 മില്യൺ സഊദി റിയാൽ സാമ്പത്തിക കുടിശ്ശിക നൽകാൻ 240,000 സഊദി റിയാൽ കൈപ്പറ്റിയ റീജിയണൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരനും അറസ്റ്റിലായി.

വാണിജ്യ പെർമിറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും ഭക്ഷ്യ സേവന കരാറിന് പണം തട്ടിയെടുത്ത ആശുപത്രി ജീവനക്കാരനും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും വിവാഹ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ കൈക്കൂലി വാങ്ങിയ ജീവനക്കാരനും എൻഫോഴ്‌സ്‌മെന്റ് കോടതിയിലെ ജീവനക്കാരനും കസ്റ്റംസ് ലംഘനങ്ങളിൽ പിടിയിലായ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെ ജീവനക്കാരനും പൊതു ഫണ്ട് ദുരുപയോഗം ചെയ്ത റീജിയണൽ സെക്രട്ടേറിയറ്റ് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

എല്ലാത്തരം അഴിമതിയും തടയുന്നതിൽ അതോറിറ്റി ഉറച്ചുനിൽക്കുമെന്ന് നസഹയുടെ വക്താവ് അറിയിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പൊതു പദവി ദുരുപയോഗം ചെയ്യുന്നവർ സ്ഥാനങ്ങൾ രാജിവച്ചാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകില്ല. പൊതു ഫണ്ട് ലംഘിക്കുകയോ സ്ഥാനം ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുമെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

saudi arabia's nazaha anti-corruption authority arrests 17 government workers in 17 cases involving abuse of power, bribery, and money laundering. part of vision 2030 reforms for transparency. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി നഷ്ടപ്പെട്ടാലും വീടിന് നല്‍കിയ അപേക്ഷ റദ്ദാകില്ല; ഹൗസിങ് മന്ത്രാലയം

bahrain
  •  5 days ago
No Image

തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടം; എങ്കിലും സ്കോട്‌ലൻഡിനെ അടിച്ചുപറത്തി വൈഭവ്! ഇന്ത്യക്ക് തകർപ്പൻ തുടക്കം

Cricket
  •  5 days ago
No Image

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

crime
  •  5 days ago
No Image

തന്ത്രിയുടെ വീട്ടില്‍ എസ്.ഐ.ടി പരിശോധന; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ തേടുന്നു

Kerala
  •  5 days ago
No Image

ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി 

Kerala
  •  5 days ago
No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  5 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  5 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  5 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  5 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  6 days ago