HOME
DETAILS

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

  
October 22, 2025 | 12:12 PM

Former Australian captain Ricky Ponting has praised Indian star player Virat Kohli

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച താരം കോഹ്‌ലിയെന്നാണ് പോണ്ടിങ് പറഞ്ഞത്. ടീമിന് വേണ്ടി മികച്ച വിജയങ്ങൾ നൽകാൻ കോഹ്‌ലിക്ക് സാധിക്കുമെന്നും ഓസ്‌ട്രേലിയൻ ഇതിഹാസം വ്യക്തമാക്കി. ഐസിസി റിവ്യൂസിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം. 

ചാമ്പ്യൻ താരങ്ങളെ ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. വിരാടും രോഹിത്തും മികച്ച വൈറ്റ് ബോൾ താരങ്ങളാണ്. ഏകദിനത്തിലെ ഏറ്റവും മികച്ച താരം കോഹ്‌ലിയാണ്. അവരെ ഒരിക്കലും എഴുതിത്തള്ളരുത്. ടീമിനായി മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയും. അങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ട് പേരും ലോകകപ്പിൽ ഉണ്ടാവും'' റിക്കി പോണ്ടിങ് പറഞ്ഞു. 

നിലവിൽ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് കോഹ്‌ലി.  രണ്ടാം ഏകദിന മത്സരം നാളെയാണ് നടക്കുന്നത്. അഡലെയ്ഡിലെ ഓവറിലാണ് മത്സരം നടക്കുന്നത്. ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി നടത്തിയത്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിരുന്നത്. നീണ്ട മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കോഹ്‌ലി തിരിച്ചെത്തിയപ്പോൾ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു കോഹ്‌ലി മടങ്ങിയത്. 

ആദ്യ ഏകദിനത്തിൽ ഏഴു വിക്കറ്റുകളുടെ  വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരം 26 ഓവറുകളാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഗില്ലും സംഘവും രണ്ടാം മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിൽ ഇറങ്ങുക. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. 

Former Australian captain Ricky Ponting has praised Indian superstar Virat Kohli. Ponting said that Kohli is the best player in the ODI format. The Australian legend also stated that Kohli can give great victories for the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  10 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  13 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  16 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  31 minutes ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  39 minutes ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  40 minutes ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  an hour ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  an hour ago