HOME
DETAILS

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

  
October 22, 2025 | 12:39 PM

World record in sight Hitman sets out to reach the pinnacle of history

അഡലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്ക് കങ്കാരുപ്പട ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. എന്നാൽ ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

ഈ നിർണായകമായ മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ഇതിനായി എട്ട് സിക്‌സറുകൾ കൂടിയാണ് ഹിറ്റ്മാന് വേണ്ടത്. 344 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ഈ നേട്ടമുള്ളത്. 351 സിക്സുകളാണ് അഫ്രീദി ഏകദിനത്തിൽ നേടിയിട്ടുള്ളത്. 

ആദ്യ ഏകദിനത്തിൽ വെറും എട്ട് റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. എട്ട് റൺസിന് പുറത്തായെങ്കിലും ഒരു റെക്കോർഡും രോഹിത് തന്റെ പേരിലാക്കി മാറ്റി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനാണ് രോഹിത്തിന് സാധിച്ചത്. ഇതുവരെ ഓപ്പണറെന്ന നിലയിൽ 9146 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ഇത്ര റൺസ് നേടിയ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പമെത്താനും ഹിറ്റ്‌മാന് സാധിച്ചു. 

ഇന്ത്യ സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

ഓസ്ട്രേലിയ സ്‌ക്വാഡ്

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, കൂപ്പർ കോണോളി, ബെൻ ഡ്വാർഷൂയിസ്, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്. രണ്ടാം ഏകദിനം മുതൽ: ആദം സാംപ, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷാഗ്നെ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്. 

The second match of the three-match India-Australia ODI series is being played tomorrow. A world record awaits former Indian captain Rohit Sharma in this crucial match. Rohit has the opportunity to become the player who has hit the most sixes in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  4 days ago
No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  4 days ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  5 days ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  5 days ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  5 days ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  5 days ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  5 days ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  5 days ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  5 days ago