HOME
DETAILS

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

  
October 22, 2025 | 12:43 PM

abu dhabi police recovers aed 140 million lost in online scams major win against cyber fraud

അബൂദബി: ഓൺലൈൻ തട്ടിപ്പുകാർ കൈക്കലാക്കിയ 140 മില്യൺ ദിർഹം (ഏകദേശം 314 കോടിയിലധികം ഇന്ത്യൻ രൂപ) തിരിച്ചുപിടിച്ച്അ ബൂദബി പൊലിസ്. തിരിച്ചുപിടിച്ച തുക തട്ടിപ്പിനിരയായ ഉടമകൾക്ക് തിരികെ നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകളാണ് പൊലിസ് കൈകാര്യം ചെയ്തത്. അബൂദബിയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ റാഷിദ് ഖലഫ് അൽ ദഹേരി, കമ്മ്യൂണിറ്റി പൊലിസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ സെയ്ഫ് അലി അൽ ജാബ്രി എന്നിവരടക്കം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സൈബർ കുറ്റകൃത്യങ്ങളുടെ പുതിയ രീതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അബൂദബി പൊലിസ് "ബി കെയർഫുൾ" (Be Careful) എന്ന പേരിൽ പുതിയ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.

സൈബർ തട്ടിപ്പുകളുടെ വിവിധ രൂപങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ദേശീയ സൈബർ സുരക്ഷാ തന്ത്രത്തെ പിന്തുണച്ചുകൊണ്ട്, ഡിജിറ്റൽ ഭീഷണികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും സർക്കാർ ഇ-സേവനങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

ഒമ്പത് തരം തട്ടിപ്പുകൾ

  • ഫോൺ തട്ടിപ്പുകൾ.
  • വ്യാജ ലിങ്കുകൾ.
  • റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുന്നതിലെ അപകടം.
  • വ്യാജ നിക്ഷേപ പദ്ധതികൾ (പ്രീമിയം നമ്പറുകൾ, വാഹനങ്ങൾ എന്നിവയിൽ നിക്ഷേപം).
  • വ്യാജ ജോലി വാഗ്ദാനങ്ങൾ.
  • സോഷ്യൽ മീഡിയയിൽ അജ്ഞാതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കൽ.
  • തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ.
  • വഞ്ചനാപരമായ വസ്തു ഇടപാടുകൾ (പ്രോപ്പർട്ടി ഡീലുകൾ).
  • നിക്ഷേപ തട്ടിപ്പുകൾ.

കമ്മ്യൂണിറ്റി സുരക്ഷ ഉറപ്പാക്കുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക, കൂടുതൽ സങ്കീർണ്ണമാകുന്ന സൈബർ ഭീഷണികളിൽ നിന്ന് താമസക്കാരെ സ്വയം പരിരക്ഷിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഈ ജാഗ്രതാ നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

abu dhabi police retrieves aed 140 million swindled through online scams, arresting key suspects and refunding victims. a breakthrough in uae's cybercrime crackdown highlights advanced tech and swift action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  6 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  6 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  6 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  6 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  6 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  6 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  6 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  6 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  6 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  6 days ago