HOME
DETAILS

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

  
Web Desk
October 22, 2025 | 1:02 PM

olympic medallist neeraj chopra conferred with lieutenant colonel rank an honour

ന്യൂഡൽഹി: ഒളിമ്പിക് സ്വർണമെഡൽ ജേതാവും രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ താരവുമായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ (Territorial Army) ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചു. ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താരത്തിന് പദവിയുടെ ഇൻസിഗ്നിയ നൽകി. 

ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കായികരംഗത്തെ മികച്ച പ്രകടനങ്ങൾക്ക് പുറമെ ദേശസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമായാണ് നീരജ് ചോപ്രയെ രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്.

"ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്രയുടെ കഠിനാധ്വാനത്തിന്റെയും ദേശസ്നേഹത്തിന്റെയും മികവിനായുള്ള ഇന്ത്യൻ ആത്മാവിന്റെ പ്രതീകമാണ് നീരജ് ചോപ്ര, അദ്ദേഹം അച്ചടക്കം, സമർപ്പണം, ദേശീയ അഭിമാനം എന്നിവയുടെ ഉന്നത ആദർശങ്ങൾ ഉൾക്കൊള്ളുന്നു. കായികലോകത്തിനും സായുധ സേനകൾക്കും ഒരുപോലെ പ്രചോദനമാണ്,എന്നും " രാജ്നാഥ് സിങ് പറഞ്ഞു.

സൈനിക സേവനം 

2016 ഓഗസ്റ്റ് 26-നാണ് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാറായി ചോപ്ര ചേരുന്നത്. തുടർന്ന് 2021-ൽ സുബേദാറായും 2022-ൽ സുബേദാർ മേജറായും സ്ഥാനക്കയറ്റം നേടി. ഹരിയാനയിലെ പാനിപ്പത്തിലെ ഖൻഡ്ര ഗ്രാമത്തിൽ 1997 ഡിസംബർ 24-നാണ് ചോപ്ര ജനിച്ചത്. രജ്പുതാന റൈഫിൾസ് യൂണിറ്റിലാണ് താരം സേവനമനുഷ്ഠിച്ചത്. 2025 ഏപ്രിൽ 16-ന് രാഷ്ട്രപതി ദ്രൗപതി മുർമു ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ഓണററി കമ്മീഷൻ നൽകിയിരുന്നു.

പ്രധാന നേട്ടങ്ങൾ
 
2020 ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണമെഡൽ ചോപ്ര നേടുന്നത്. 2024 പാരിസ് ഒളിമ്പിക്സിൽ വെള്ളിമെഡലും 2023 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി രാജ്യത്തിന്റെ അഭിമാനമായി മാറി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് തുടങ്ങിയവയിലും ഒന്നിലധികം സ്വർണമെഡലുകൾ ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം 90.23 മീറ്റർ എന്ന വ്യക്തിഗത മികച്ച ത്രോ രേഖപ്പെടുത്തി ഇന്ത്യൻ കായികചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു.

പദ്മശ്രീ, മേജർ ധ്യാൻചന്ദ് ഖേൽ രത്ന, അർജുന അവാർഡ്, പരം വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ നിരവധി ബഹുമതികളും താരം നേടിയിട്ടുണ്ട്.

 

 

Javelin throw Olympic gold and two-time medallist Neeraj Chopra has been conferred the honorary rank of Lieutenant Colonel in the Territorial Army. Defence Minister Rajnath Singh presented the insignia to Chopra at a ceremony in New Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  6 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago