HOME
DETAILS

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

  
Web Desk
October 22, 2025 | 1:09 PM

Michael Clarke predicts that Virat Kohli will score a century for India in the second ODI

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരം നാളെയാണ് നടക്കുന്നത്. അഡലെയ്ഡിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഗില്ലും സംഘവും വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിൽ ഇറങ്ങുക. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ഒരു വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലർക്ക്. രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടുമെന്നാണ് മൈക്കൽ ക്ലർക്കിന്റെ പ്രവചനം. 

''അഡലെയ്ഡ് ഓവലിൽ ഏത് ഫോർമാറ്റ് നോക്കുകയാണെങ്കിലും വിരാട് കോഹ്‌ലിയുടെ റെക്കോർഡ് അസാധാരണമാണ്. രണ്ടാം ഏകദിനത്തിൽ വിരാട് സെഞ്ച്വറി നേടും. അവൻ അത് നേടിയാൽ ഞാൻ അത്ഭുതപ്പെടില്ല'' മൈക്കൽ ക്ലർക്ക് ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിലൂടെ പറഞ്ഞു. 

അഡലെയ്ഡിൽ ഇതുവരെ 17 ഇന്നിംഗ്‌സുകളിൽ നിന്നും 975 റൺസാണ് കോഹ്‌ലി നേടിയത്. 65 എന്ന മികച്ച ശരാശരിയിലാണ് അഡലെയ്ഡിൽ കോഹ്‌ലി ബാറ്റ് വീശിയത്. രണ്ടാം ഏകദിനത്തിൽ 25 റൺസ് കൂടി നേടിയാൽ അഡലെയ്ഡിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ 1000 റൺസ് നേടുന്ന ആദ്യ സന്ദർശക ബാറ്റർ എന്ന റെക്കോർഡും കോഹ്‌ലിക്ക് തന്റെ പേരിലാക്കി മാറ്റാൻ സാധിക്കും. 

ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി നടത്തിയത്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിരുന്നത്.

നീണ്ട മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കോഹ്‌ലി തിരിച്ചെത്തിയപ്പോൾ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു കോഹ്‌ലി മടങ്ങിയത്. രണ്ടാം മത്സരത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

The second ODI between India and Australia is going to be played tomorrow. Ahead of this exciting match, Australian legend Michael Clarke has made a big prediction. Michael Clarke predicts that Virat Kohli will score a century for India in the second ODI.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  2 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  2 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  2 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  2 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  2 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  2 days ago
No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  2 days ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  2 days ago
No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  2 days ago