HOME
DETAILS

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

  
Web Desk
October 22, 2025 | 1:35 PM

Chandy Oommen gets new post after protest over KPCC reshuffle Shama Mohamed also considered

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മന് എഐസിസിയിൽ പുതിയ ചുമതല. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോ-ഓർഡിനേറ്റർ പദവിയിലേക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നൽകിയിട്ടുള്ളത്.

കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം അറിയിച്ച ഷമ മുഹമ്മദിനും എഐസിസി ചുമതല നൽകിയിട്ടുണ്ട്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. അതേസമയം, ജോർജ് കുര്യന് കേരളത്തിന്റെ ചുമതലയാണ് ലഭിച്ചത്. അദ്ദേഹം എഐസിസി റിസർച്ച് കോ-ഓർഡിനേറ്ററാണ്.

പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങൾ

13 ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടിപ്പിച്ചത്. അദ്ദേഹത്തെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാനവട്ടം പുറത്തുവന്ന പട്ടികയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താനായില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം അബിൻ വർക്കിക്ക് നിഷേധിച്ചതിനെതിരെ ചാണ്ടി ഉമ്മൻ പ്രതികരിച്ചതാണ് അദ്ദേഹത്തെ തഴയാൻ ഇടയാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്തായത് വിവാദമായി

അതൃപ്തിക്ക് പിന്നാലെ കെപിസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ചാണ്ടി ഉമ്മൻ എക്സിറ്റ് അടിച്ചത് വാർത്തയായിരുന്നു. എന്നാൽ, സന്ദേശങ്ങൾ കുമിഞ്ഞുകൂടുന്നതിനാലാണ് ഒഴിവായതെന്നും, പല ഗ്രൂപ്പുകളിലും ഇപ്പോഴും അംഗമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഏത് ഗ്രൂപ്പിൽനിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ഫോൺ പ്രശ്നമായതിനാലും ധാരാളം ഗ്രൂപ്പുകൾ വേണ്ട എന്ന തോന്നലിലുമാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

 

chandy oommen, the mla from puthupally, has been appointed as the national talent hunt coordinator for arunachal pradesh and meghalaya by the all india congress committee (aicc). this comes shortly after he voiced his dissatisfaction following his omission from the kpcc reshuffle list. congress leader shama mohamed, who also expressed discontent over the kpcc reorganization, has been given the charge of goa. the aicc's move is seen as an attempt to placate those who protested the state-level appointments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  7 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  7 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  7 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  7 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  7 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  7 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  7 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  7 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  7 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  7 days ago