പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ
റാവൽപിണ്ടി: സൗത്ത് ആഫ്രിക്ക-പാകിസ്താൻ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാനം മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ പാകിസ്താന് 23 റൺസിന്റെ ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ പാകിസ്താൻ 94 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 404 റൺസാണ് നേടിയത്.
South Africa in the ascendancy at the end of Day 3 in Rawalpindi 💪#WTC27 #PAKvSA 📝: https://t.co/OMV5JSbV3K pic.twitter.com/mkQwqlIv2p
— ICC (@ICC) October 22, 2025
പതിനൊന്നാമനായി ഇറങ്ങി സൗത്ത് ആഫ്രിക്കക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച പേസർ കാഗിസോ റബാഡയുടെ പോരാട്ടമാണ് ഏറെ ശ്രദ്ധേയമായത്. വാലറ്റത്തിറങ്ങി 61 പന്തിൽ 71 റൺസ് നേടിയാണ് താരം തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. വെറും 38 പന്തിൽ നിന്നുമാണ് റബാഡ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.
🚨 Change of Innings 🚨
— Proteas Men (@ProteasMenCSA) October 22, 2025
An early Tea is taken on Day 3 after a tremendous fightback from #TheProteas Men, bowled out for 404 after 119.3 overs, taking a lead of 71 runs. 👏🇿🇦
All to play for now as the game heats up heading into the second innings. 💪🏏 pic.twitter.com/6466cKrKzH
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ പതിനൊന്നാമനായി ഇറങ്ങി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമായി മാറാനും റബാഡക്ക് സാധിച്ചു. മുൻ സൗത്ത് ആഫ്രിക്കൻ താരമായ പാറ്റ് സൈംകോക്സിനെ മറികടന്നാണ് റബാഡ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. 1998ൽ ഓസ്‌ട്രേലിയക്കെതിരെ 40 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു പാറ്റ് സൈംകോക്സ് റെക്കോർഡിട്ടത്. ഈ നേട്ടത്തിൽ ഒന്നാമതുള്ളത് വെസ്റ്റ് ഇൻഡീസ് താരം ഷാനെ ഷില്ലിംഗ്ഫോർഡാണ്. 2014ൽ ന്യൂസിലാൻഡിനെതിരെ 25 പന്തിൽ നിന്നുമാണ് താരം ഫിഫ്റ്റി നേടിയത്.
അതേസമയം ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കക്കായി സെനുരാൻ മുത്തുസാമി(89), ട്രിസ്റ്റൻ സ്റ്റംപ്സ്(76), ടോണി ഡി സോർസി(55) എന്നിവരും അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. പാക് ബൗളിങ്ങിൽ ആസിഫ് അഫ്രീദി ആറ് വിക്കറ്റുകൾ നേടി കരുത്തുകാട്ടി. നോമൻ അലി രണ്ട് വിക്കറ്റുകളും സാജിദ് ഖാൻ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 333 റൺസാണ് നേടിയത്. 176 പന്തിൽ രണ്ട് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 87 റൺസ് നേടിയ ക്യാപ്റ്റൻ ഷാൻ മസൂദാണ് പാക് നിരയിലെ ടോപ് സ്‌കോറർ. സഊദ് ഷഖീൽ(66), അബ്ദുള്ള ഷഫീഖ്(57) എന്നിവരാണ് മറ്റ് സ്കോറർമാർ.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ കേശവ് മഹാരാജ് ഏഴു വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം പുറത്തെടുത്തു. സിമോൺ ഹാർമർ രണ്ട് വിക്കറ്റുകളും റബാഡ ഒരു വിക്കറ്റും നേടി.
The most notable performance was that of pacer Kagiso Rabada, who came in at number 11 for South Africa in the Test against Pakistan. He scored 71 runs off 61 balls, coming in at the tail-end. His performance included four fours and four sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."