HOME
DETAILS

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

  
Web Desk
October 22, 2025 | 2:29 PM

bengaluru woman gang-raped at residence police suspect neighbour-teacher gave quotation

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കൊൽക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ സംഘത്തിലുൾപ്പെട്ട രണ്ടുപേരെ പൊലിസ് പിടികൂടി. അതേസമയം ആക്രമണത്തിന് പിന്നിൽ യുവതിയുടെ അയൽക്കാരിയായ അധ്യാപിക നൽകിയ ക്വട്ടേഷനാണോയെന്ന് പൊലിസ് സംശയിക്കുന്നു.

ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമത്തിന് ഇരയാക്കിയത്. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റ് രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നാലെ യുവതി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മദനായ്ക്കനഹള്ളി പൊലിസ്, അതിക്രമത്തിന് കാവൽ നിന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. യുവതിയെ ആക്രമിച്ച മൂന്നുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

സംഭവത്തിന് പിന്നിൽ അയൽക്കാരി നൽകിയ ക്വട്ടേഷനാണോയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരമുണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയൽവാസിയായ അധ്യാപിക ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപിക വിദ്യാർഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ഏർപ്പാടാക്കിയ ഗുണ്ടകളാണ് ക്രൂരമായ അതിക്രമം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊലിസ് അന്വേഷണം തുടരുകയാണ്.

 

 

five-member gang breaks into kolkata woman's home in bengaluru, gang-rapes her; two arrested, police suspect the crime was a 'quotation' given by a neighbour-teacher.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  3 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  3 days ago