HOME
DETAILS

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

  
Web Desk
October 22, 2025 | 3:55 PM

Cristiano Ronaldo said who the most difficult player he has faced in his football career

ഫുട്ബോൾ കരിയറിൽ ഒരുപിടി മികച്ച താരങ്ങൾക്കെതിരെ കളിച്ച അനുഭവ സമ്പത്തുള്ള താരമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഫുട്ബോൾ കരിയറിൽ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ താരം  ആരാണെന്ന് റൊണാൾഡോ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. മുൻ ഇംഗ്ലണ്ട് താരം ആഷ്‌ലി കോളിനെയാണ് റൊണാൾഡോ ഏറ്റവും കരുത്തനായ എതിരാളിയെന്ന് വിശേഷിപ്പിച്ചത്. 2020ൽ ദി മിററിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കര്യം പറഞ്ഞത്. കോച്ച് മാഗിന് നൽകിയ അഭിമുഖത്തിലാണ് പോർച്ചുഗീസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്. 

''വർഷങ്ങളായി ആഷ്‌ലി കോളുമായി എനിക്ക് മികച്ച പോരാട്ടങ്ങൾ ഉണ്ടായിരുന്നു. കളിക്കളത്തിൽ ഒരു നിമിഷം പോലും ശ്വാസം വിടാൻ അദ്ദേഹം അനുവദിച്ചില്ല. അദ്ദേഹം വളരെ സ്ഥിരതയുള്ള ഒരു താരമായിരുന്നു. അദ്ദേഹം വളരെ വേഗതയുള്ളവനായിരുന്നു. ഓരോ ടാക്കിളുകളും വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു'' റൊണാൾഡോ പറഞ്ഞു. 

റൊണാൾഡോ തൻ്റെ ഫുട്ബോൾ കരിയറിൽ 14 തവണയാണ് ആഷ്‌ലി കോളിനെതിരെ നേരിട്ടത്. ഇതിൽ എട്ട് തവണ റൊണാൾഡോ പ്രതിനിധീകരിച്ച ടീമിനായിരുന്നു വിജയം. മൂന്ന് മത്സരങ്ങൾ ഇംഗ്ലീഷ് താരവും വിജയിച്ചു. മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. 

2019ലാണ് ആഷ്‌ലി കോൾ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. റോമ, എൽഎ ഗാലക്‌സി, ആഴ്സണൽ, ചെൽസി, ഡെർബി കൗണ്ടി തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകൾക്കായി പന്തുതട്ടി 16 കിരീടങ്ങളാണ് ആഷ്‌ലി കോൾ കൈപ്പിടിയിലാക്കിയത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 107 മത്സരങ്ങളും താരം കളിച്ചു. 

അതേസമയം റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

Portuguese legend Cristiano Ronaldo is a player with a wealth of experience who has played against a handful of great players in his football career. Ronaldo once openly revealed who the most difficult player he has faced in his football career was.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  3 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  3 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  3 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  3 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  3 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  3 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  3 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago