യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി
അബൂദബി: യുവതിയുടെ അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവിന് 20,000 ദിർഹം (ഏകദേശം 4.78 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തി അബൂദബി കോടതി. നഷ്ടപരിഹാരമായി ഈ തുക യുവതിക്ക് നൽകണമെന്ന് അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസ് കോടതി നിർദ്ദേശിച്ചു.
പ്രതിയുടെ പ്രവർത്തികൾ കാരണം തനിക്കുണ്ടായ മാനഹാനി കണക്കിലെടുത്ത് 50,000 ദിർഹം (ഏകദേശം 11.95 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കേസ് ഫയൽ ചെയ്തത്.
തന്റെ സമ്മതമില്ലാതെയാണ് യുവാവ് സ്വകാര്യ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ഓൺലൈനിൽ പ്രചരിപ്പിച്ചതെന്ന് യുവതി കോടതിയെ അറിയിച്ചു. ഈ പ്രവർത്തിക്ക് ഇയാൾക്ക് ക്രിമിനൽ കോടതിയിൽ മുൻപ് ശിക്ഷ ലഭിച്ചിരുന്നതായും യുവതി ചൂണ്ടിക്കാട്ടി.
യുവതിയുടെ സ്വകാര്യത ലംഘിച്ചതിലും മാനസിക പ്യാസം ഉണ്ടാക്കിയതിലും പ്രതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ മുൻപുണ്ടായ ക്രിമിനൽ കോടതിയുടെ വിധി പരിഗണിച്ച ശേഷമാണ് യുവതിക്ക് അനുകൂലമായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതി 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കോടതി ഫീസുകളും നിയമപരമായ ചെലവുകളും വഹിക്കണമെന്നും കോടതി വിധിച്ചു.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും ഓൺലൈൻ അതിക്രമങ്ങൾ നിയന്ത്രിക്കുന്നതിലും യുഎഇ കർശന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ഈ വിധി വ്യക്തമാക്കുന്നു. സമ്മതമില്ലാതെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമങ്ങൾ പ്രകാരം ശിക്ഷാർഹമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
abu dhabi court slaps 400,000 rupee fine on young man for sharing woman's intimate photos and videos online in revenge. underscores uae's tough stance on cyber privacy violations and digital harassment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."