അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ
സൗത്ത് ആഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സർഫറാസ് ഖാന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഇപ്പോൾ ഇന്ത്യൻ എ ടീമിൽ സർഫറാസ് ഖാന് അവസരം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ അശ്വിൻ. സർഫറാസ് ഖാനെ ടീമിൽ എടുക്കാത്തതിന് പിന്നിലുള്ള യുക്തി കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് അശ്വിൻ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സർഫറാസ് ഖാനെക്കുറിച്ച് സംസാരിച്ചത്.
''ഇന്ത്യ എ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്താത്തതിന് പിന്നിൽ ഒരു യുക്തിയും എനിക്ക് കണ്ടെത്താൻ സാധിക്കുന്നില്ല. എനിക്ക് അവന്റെ കാര്യത്തിൽ വളരെയധികം സങ്കടമുണ്ട്. ഞാനാണ് സെലക്ടർ എങ്കിൽ ഞാൻ സർഫറാസിനെ വിളിക്കും. അദ്ദേഹം ഭാരം കുറച്ചിട്ടുണ്ട്. ഒരുപാട് റൺസ് നേടിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടി. എന്നിട്ട് പോലും അവനെ ഒഴിവാക്കി'' അശ്വിൻ പറഞ്ഞു.
കഴിഞ്ഞ വർഷം ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടിയ സർഫ്രാസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ 17 കിലോഗ്രാം ഭാരം കുറച്ചുകൊണ്ട് സർഫറാസ് ഖാൻ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭാരം കുറച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
അതേസമയം റിഷബ് പന്തിന്റെ കീഴിലാണ് ഇന്ത്യ എ ടീം സൗത്ത് ആഫ്രിക്കക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള എ ടീമിനെതിരെയുള്ള പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ആദിമത്സരം ഒക്ടോബർ 30 മുതലാണ് ആരംഭിക്കുന്നത്. രണ്ടാം മത്സരം നവംബർ 6നും നടക്കും. നവംബർ 13,16,19 എന്നീ തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.
ആദ്യ മത്സരത്തിനുള്ള ഇന്ത്യ സ്‌ക്വാഡ്
റിഷബ് പന്ത് (ക്യാപ്റ്റൻ), (വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, രജത് പതിദാർ, ഹർഷ് ദുബെ, ആയുഷ് മാത്രെ, എൻ ജഗ്ദീശൻ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), തനുഷ് കൊട്ടിയൻ, ആയുഷ് ബഡോണി, സരൻഷ് യാഷ് ബഡോണി, സരൻഷ് യൂർ, മാനവ് മാനവ്.
രണ്ടാം മത്സരത്തിനുള്ള ഇന്ത്യ സ്‌ക്വാഡ്
സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, ഋഷഭ് പന്ത് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസീദ് കൃഷ്ണ, തൻ സുമേദ് കൃഷ്ണ, തൻ സുമേദ് കൃഷ്ണ, തൻ സുമേദ് കൃഷ്ണ. ഖലീൽ അഹമ്മദ്, ആകാശ് ദീപ്.
Indian spin legend R Ashwin has expressed his disappointment over Sarfaraz Khan not getting a chance in the India A team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."