HOME
DETAILS

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

  
Web Desk
October 22, 2025 | 9:30 PM

Sheikh Dr Saleh bin Fawzan bin Abdullah Al-Fawzan has been proclaimed the Grand Mufti of Saudi Arabia

റിയാദ്: സഊദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ ഫൗസാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് നിയമനം. സഊദിയിലെ മുതിർന്ന പണ്ഡിത കൗൺസിൽ ചെയർമാനായും, പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള ജനറൽ പ്രസിഡൻസി ജനറൽ പ്രസിഡന്റായും മന്ത്രി പദവിയോടെയാണ് നിമയമം.

സഊദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്‌വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം. 

1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള സ്ഥിരം സമിതി അംഗമായി പ്രവർത്തിക്കുന്ന സാലിഹ് ബിൻ ഫൗസാൻ രാജ്യത്തെ അറിയപ്പെട്ട പണ്ഡിതൻ കൂടിയാണ്.  

മുസ്‌ലിം വേൾഡ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മക്കയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അൽ മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് പള്ളിയിലെ ഇമാം, പ്രഭാഷകൻ, അധ്യാപകൻ, ഹജ് വേളയിൽ പ്രഭാഷകർക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗം, സഊദി സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസർ എന്നീ നിലകളിൽ പ്രസിദ്ധനാണ്.

രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ ഫൗസാനെ നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവിനെ ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് അഭിനന്ദിച്ചു.

ഈ സുപ്രധാന സ്ഥാനത്തേക്ക് അറിവും, സദ്‌ഗുണവും, ഭക്തിയും ഉള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ജ്ഞാനപൂർവമായ നേതൃത്വത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു വിജയകരമായ തീരുമാനമാണിതെന്നും മികച്ച മുൻഗാമിയുടെ ഏറ്റവും മികച്ച പിൻഗാമിയാണ് ശ്രേഷ്ഠൻ ശൈഖ് സാലിഹ് അൽ ഫൗസാൻ എന്നും അദ്ദേഹം പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  4 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  4 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  4 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  4 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  4 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  4 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  4 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  4 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  4 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  4 days ago