HOME
DETAILS

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

  
Web Desk
October 23, 2025 | 1:47 AM

India-US trade deal nears final stage US may announce major relief on additional tariffs

ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്. ഇന്ത്യക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവയില്‍ യു.എസ് വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും. നിലവിലുള്ള 50 ശതമാനം തീരുവ 15 മുതല്‍ 16 ശതമാനം വരെ ആയി കുറച്ചേക്കുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇത് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാനും കയറ്റുമതി വര്‍ധിപ്പിക്കാനും സഹായിക്കും.

ഊര്‍ജ്ജം, കൃഷി തുടങ്ങിയ മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള കരാര്‍ അന്തിമമാകുന്നതോടെ, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കുറച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപാര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് ട്രംപ് സ്ഥിരീകരിച്ചു. ചര്‍ച്ചയില്‍ ഊര്‍ജ്ജ വിഷയവും ഉള്‍പ്പെട്ടിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ അന്തിമമാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ട്രംപുമായി സംസാരിച്ച കാര്യം മോദി എക്‌സിലൂടെ സ്ഥിരീകരിച്ചെങ്കിലും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്തെല്ലാമെന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണത്തിന് തയാറാകാതിരുന്നത്, റഷ്യയുമായുള്ള ഊര്‍ജ്ജമേഖലയിലെ ബന്ധം സംബന്ധിച്ച ഇന്ത്യയുടെ നയതന്ത്രപരമായ മൗനം അടയാളപ്പെടുത്തുന്നു. 
യു.എസ് വിപണിയില്‍ വലിയ തോതില്‍ പ്രവേശനം ലഭിക്കുന്നതുവഴി ഇന്ത്യയും സമാന ഇളവുകള്‍ അനുവദിക്കും. ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത അമേരിക്കന്‍ ചോളം, സോയാബീന്‍ മീല്‍ എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കും. കോഴി തീറ്റ, ക്ഷീര ഉല്‍പ്പന്നങ്ങള്‍, എഥനോള്‍ വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആഭ്യന്തര ആവശ്യം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ ചോളത്തിന് കൂടുതല്‍ വിപണി പ്രവേശനം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

വ്യാപരചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു ഊര്‍ജ്ജവും കൃഷിയുമായതിനാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കണമെന്ന യു.എസ് ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങും. നിലവില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയില്‍നിന്നാണ്. ഇന്ത്യയുടെ നിലവിലെ എണ്ണ, വാതക ആവശ്യങ്ങളുടെ 10 ശതമാനം യു.എസില്‍ നിന്നുമാണ്.
ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയോടനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യാ- യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച് അന്തിമരൂപം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago