HOME
DETAILS

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

  
October 23, 2025 | 3:10 AM

Kerala Chief Minister Pinarayi Vijayan arrived in Oman on a three-day visit

മസ്‌കത്ത്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് നിന്നു തിരിച്ച മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ മസ്‌കത്തില്‍ എത്തി. വിവിധ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.
ഒമാന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

പ്രധാന പരിപാടികള്‍
24ന് മസ്‌ക്കത്ത്: ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ (വിഷയം: മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ)
25ന് സലാല ഇത്തിഹാദ് സ്റ്റേഡിയം: പ്രവാസോത്സവം 2025, മലയാളം മിഷന്‍ സലാല ചാപ്റ്റര്‍ ഉദ്ഘാടനം.

മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്, വ്യവസായികളായ എം.എ യൂസഫലി, ഗര്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സലാല സന്ദര്‍ശനം ബഹിഷ്‌ക്കരിക്കുമെന്ന് കെഎംസിസി സലാല കമ്മിറ്റി അറിയിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുസ്സലാം ഹാജി, ജനറല്‍ സെക്രട്ടറി റഷീദ് കല്‍പ്പറ്റ, ട്രഷറര്‍ ഹുസൈന്‍ കാച്ചിലോടി എന്നിവര്‍ പറഞ്ഞു.

 Kerala Chief Minister Pinarayi Vijayan begins his Oman visit on Thursday as part of his wider Gulf tour, officials confirmed. In Muscat, Vijayan will inaugurate the Indian Community Festival (ICF) at Al Amerat Park on Friday at 6 p.m.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  a day ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  a day ago