അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം
അഡലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്‌ലി. നാല് പന്തിൽ നിന്നും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. സേവ്യർ ബാർട്ട്ലറ്റ്ലെറ്റിന്റെ പന്തിൽ എൽബിഡബ്യു ആയാണ് താരം മടങ്ങിയത്. ആദ്യ മത്സരത്തിലും കോഹ്‌ലി റൺസ് ഒന്നും നേടാതെ മടങ്ങിയിരുന്നു.
മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്.
VIRAT KOHLI GONE FOR HIS SECOND DUCK OF THE SERIES!#AUSvIND | #PlayoftheDay | @BKTtires pic.twitter.com/jqIdvMeX9T
— cricket.com.au (@cricketcomau) October 23, 2025
കോഹ്‌ലിക്ക് പുറമെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും നിരാശപ്പെടുത്തി. ഒമ്പത് പന്തിൽ നിന്നും ഒമ്പത് റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. ബർലെറ്റ് തന്നെയാണ് ഗില്ലിന്റെ വിക്കറ്റും വീഴ്ത്തിയത്. മിച്ചൽ മാർഷിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ),), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
Virat Kohli put in a disappointing performance in the second ODI against Australia. Kohli returned without scoring any runs from four balls. He was out LBW off Xavier Bartlett. Kohli had also returned without scoring any runs in the first match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."