HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

  
October 23, 2025 | 5:41 AM

Rohit sharma set a great record against australia in odi

അഡലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടി രോഹിത് ശർമ്മ. അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും വിരാട് കോഹ്‍ലിയെയും ഇന്ത്യക്ക് നഷ്ടമായി. ഗിൽ ഒമ്പത് റൺസ് നേടി മടങ്ങിയപ്പോൾ കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് പുറത്തായത്. എന്നാൽ പിന്നീട് ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചുകൊണ്ട് രോഹിത് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. 

 

ഈ അർദ്ധ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താനും രോഹിത്തിന് സാധിച്ചു. 18 തവണയാണ് ഹിറ്റ്മാൻ ഓസ്‌ട്രേലിയക്കെതിരെ 50+ റൺസ് നേടിയത്. ഇതോടെ ഇത്ര തവണ തന്നെ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയാൻ ലാറയുടെ റെക്കോർഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. 

ഡെസ്മണ്ട് ഹെയ്ൻസ്(19), വിരാട് കോഹ്‌ലി(23), വിവിയൻ റിച്ചാർഡ്‌സ്(23) എന്നിവരാണ് രോഹിത്തിന് മുകളിൽ ഉള്ളത്. ഓസ്‌ട്രേലിയക്കെതിരെ വൈറ്റ് ബോൾ ക്രിക്കറ്റിൽ 24 തവണ 50+ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്ക് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. എന്നാൽ ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

ഇന്ത്യ പ്ലെയിങ് ഇലവൻ 

രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സ‌ർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ),), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്. 

Rohit Sharma scored a half-century in the second ODI against Australia. With this half-century, Rohit also became the fourth player to score the most 50+ runs in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  11 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  11 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  11 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  11 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  11 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  11 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  11 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  11 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  11 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  11 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  11 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  11 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  11 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  11 days ago