അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം
അഡലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരം അഡലെയ്ഡിലെ ഓവലിൽ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയച്ചു. മത്സരത്തിൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും വിരാട് കോഹ്‌ലിയെയും ഇന്ത്യക്ക് നഷ്ടമായി. തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായ ഇന്ത്യയെ കരകയറ്റിയത് രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ പ്രകടനങ്ങളാണ്.
രോഹിത് 97 പന്തിൽ 73 റൺസ് നേടിയാണ് നിർണായകമായ ഇന്നിംഗ്സ് പടുത്തുയർത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് രോഹിത്തിന്റെ പ്രകടനം. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ജോഷ് ഹേസൽവുഡിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ശ്രേയസ് അയ്യർ 77 പന്തിൽ ഏഴ് ഫോറുകൾ അടക്കം 61 റൺസുമാണ് നേടിയത്. ആദം സാംപയുടെ പന്തിൽ ക്‌ളീൻ ബൗൾഡ് ആവുകയായിരുന്നു താരം.
അയ്യരും രോഹിത്തും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് രോഹിത് ഒരു ഓപ്പണർ താരത്തിന്റെ കൂടെയല്ലാതെ 100 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്.
Rohit Sharma 🤝 Shreyas Iyer
— BCCI (@BCCI) October 23, 2025
A brilliant 100-run partnership for this duo in the 2nd ODI 🙌🙌
Live - https://t.co/q4oFmXx6kr #TeamIndia #AUSvIND #2ndODI pic.twitter.com/8w7g30BKYV
ഒരുപിടി മികച്ച നാഴികക്കല്ലുകൾ പിന്നിട്ട മത്സരത്തിൽ രോഹിത് മറ്റൊരു തകർപ്പൻ നേട്ടവും രോഹിത് തന്റെ പേരിൽ എഴുതിച്ചേർത്തിരുന്നു. ഓസ്ട്രേലിയയിൽ ഏകദിനത്തിൽ ആയിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും മത്സരത്തിൽ രോഹിത് സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ),), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
The second ODI between India and Australia has begun at the Adelaide Oval. India lost captain Shubman Gill and Virat Kohli early in the match. Rohit Sharma and Shreyas Iyer were the ones who rescued India from the pressure at the beginning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."