HOME
DETAILS

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍

  
October 23, 2025 | 10:49 AM

kozhikode-woman-murdered-in-attingal-lodge-accused-joby-george-arrested-cctv-footage

ആറ്റിങ്ങല്‍: കോഴിക്കോട് വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കായംകുളം സ്വദേശി ജോബി ജോര്‍ജ് എന്ന റോയിയെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് പൊലിസ് പിടികൂടിയത്. 

കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ്(38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡ് ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് സംഭവം നടന്നത്. 

ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ് ഭാര്യയെന്ന് പരിചയപ്പെടുത്തിയാണ് അസ്മിനയെ ലോഡ്ജിലെത്തിച്ചത്. മുറി വാടകയ്‌ക്കെടുത്ത ശേഷം ഇയാള്‍ റിസപ്ഷനിലെത്തി. രാത്രി 1.30 ഓടെ ഇയാള്‍ മുറിയിലേക്ക് പോയതായി ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു. 

ബുധനാഴ്ച രാവിലെ ഇരുവരേയും പുറത്തുകാണാതായതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് അസ്മിനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറിയില്‍ കയ്യാങ്കളിയുടെയും വസ്തുക്കള്‍ വലിച്ചെറിഞ്ഞതിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു. പൊട്ടിയ ബിയര്‍ കുപ്പിയും സമീപത്തുണ്ടായിരുന്നു. 

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് രാവിലെ കോഴിക്കോട് നിന്നും പിടികൂടിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  10 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  10 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  10 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  10 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  10 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  10 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  10 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  10 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  10 days ago