HOME
DETAILS

മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ

  
Web Desk
October 23, 2025 | 12:51 PM

indian illegal migrant truck driver killed three in an accident in us

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ ഒന്റാറിയോയിൽ മൂന്ന് പേർ മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ ഇന്ത്യൻ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ കുറഞ്ഞത് നാല് പേർക്ക് എങ്കിലും പരുക്കേറ്റിട്ടുണ്ട്. ജഷൻപ്രീത് സിംഗ് എന്ന ഇന്ത്യക്കാരൻ ഓടിച്ച ട്രക്കാണ് അപകടത്തിൽപെട്ടത്. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരനായി എത്തിയതാണ് പഞ്ചാബ് സ്വദേശിയായ ഇയാൾ.

2022 ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയ വ്യക്തിയാണ് ജഷൻപ്രീത് സിംഗ്. ഇയാളുടെ കുടിയേറ്റം സംബന്ധിച്ച കേസുകൾ നടന്നുവരികയാണ്. ഇയാൾക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. 

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് I15 ഫ്രീവേ ജംഗ്ഷന് കിഴക്ക് ഭാഗത്താണ് അപകടം ഉണ്ടായതെന്ന് എബിസി7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റോഡിലെ ഒരു ട്രാക്കിലൂടെ മെല്ലെ പോകുന്ന വാഹന നിരയിലേക്കാണ് ജഷൻപ്രീത് സിംഗ് ഓടിച്ചിരുന്ന വാഹനം ഇടിച്ചു കയറിയത്. ആദ്യം ഒരു കാറിനേയും തുടർന്ന് നിരവധി വാഹനങ്ങളെയും ജഷൻപ്രീത് സിംഗ് ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ പുറത്തുവന്നു.

നാല് വാണിജ്യ ട്രക്കുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും മൂന്ന് പേർ മരിക്കുകയും നാല് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

 

കാലിഫോർണിയയിലെ യൂബ സിറ്റിയിൽ താമസിക്കുന്ന ജഷൻപ്രീത് സിംഗിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചുള്ള വാഹനമോടിക്കൽ, നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് മുമ്പ് ജഷൻപ്രീത് സിംഗ് ഒരിക്കൽ പോലും ബ്രേക്ക് ചവിട്ടിയിട്ടില്ലെന്ന് പൊലിസ് പറയുന്നു, ടോക്സിക്കോളജി പരിശോധനകളിൽ ഇയാൾ ലഹരി ഉപയോഗിച്ചതിനാൽ ബലഹീനനായിരുന്നു എന്ന് കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

"ജഷൻപ്രീത് സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തെ പരിശോധിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചാണ് അദ്ദേഹം വാഹനമോടിച്ചതെന്ന് ഞങ്ങളുടെ ഉദ്യോഗസ്ഥർ കണ്ടെത്തി" സിഎച്ച്പി ഓഫീസർ റോഡ്രിഗോ ജിമെനെസ് പറഞ്ഞതായി എബിസി7 ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റിൽ, പഞ്ചാബിൽ നിന്നുള്ള മറ്റൊരു അനധികൃത കുടിയേറ്റക്കാരൻ യുഎസിലെ ഒരു ഫ്രീവേയിൽ അനധികൃതമായി യു-ടേൺ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം കൂടി ഉണ്ടായത്. അന്നത്തെ അപകടത്തിലും മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  3 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  3 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  3 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago