HOME
DETAILS

യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

  
October 23, 2025 | 1:12 PM

iphone 17 demand surges in uae as pro models face shortage

ദുബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ ഐഫോൺ 17 സീരീസിന് യുഎഇയിൽ വൻ ഡിമാൻഡ്. വിതരണം വർധിക്കാത്തതിനാൽ, ഐഫോൺ 17-ന്, പ്രത്യേകിച്ച് പ്രീമിയം മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി രാജ്യത്തെ ചില റീട്ടെയിലർമാർ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തത്. പ്രതീക്ഷിച്ചതുപോലെ തന്നെ പുതിയ സീരിസിനോട് ഐഫോൺ പ്രേമികൾ വലിയ താൽപര്യമാണ് കാണിക്കുന്നത്.

"ഐഫോൺ 17-ന് യുഎഇയിൽ അഭൂതപൂർവമായ ഡിമാൻഡാണ് ഉണ്ടായിട്ടുള്ളത്. മുൻ സീരിസിനേക്കാൾ 50 ശതമാനം വർധനവാണ് ഐഫോൺ 17 വാങ്ങുന്ന ആളുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്," ഇറോസ് ഗ്രൂപ്പ് സിഇഒ രജത് അസ്താന പറഞ്ഞു. പ്രാരംഭ ഘട്ടത്തിൽ വിതരണത്തിൽ തടസ്സങ്ങളുണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.

പ്രോ മാക്സ് മോഡലുകൾക്ക് ആവശ്യക്കാരേറെ

പ്രോ മാക്സ് പോലുള്ള ഉയർന്ന നിലവാരമുള്ള മോഡലുകൾക്കാണ് ഡിമാൻഡ് കൂടുതൽ. "പ്രീ-ഓർഡറുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. നിലവിലെ വിതരണത്തേക്കാൾ ഡിമാൻഡ് വളരെ കൂടുതലാണ്," അസ്താന കൂട്ടിച്ചേർത്തു.

ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് മോഡലുകൾക്ക് വളരെ ശക്തമായ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്ന് ജംബോ ഇലക്ട്രോണിക്സ് വക്താവും സ്ഥിരീകരിച്ചു. ആപ്പിൾ അവതരിപ്പിച്ച പുതിയ സവിശേഷതകളും കോസ്മിക് ഓറഞ്ച് പോലുള്ള ആകർഷകമായ പുതിയ നിറങ്ങളും ഉപഭോക്താക്കൾക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഫോൺ ലഭ്യമാക്കാൻ പതിവായി പുതിയ സ്റ്റോക്ക് എത്തിക്കേണ്ടി വരുമെന്നാണ് റീട്ടെയിൽ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്. കൂടാതെ, ദീപാവലി പോലുള്ള ഇന്ത്യൻ ഉത്സവങ്ങളോട് അനുബന്ധിച്ച് സമ്മാനങ്ങൾ നൽകാനായി ഐഫോൺ 17-ന്റെ ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

ഡിമാൻഡിലെ കൂടിയതും തുടക്ക സമയത്തെ പരിമിതമായ വിതരണവും ലോജിസ്റ്റിക് പ്രശ്നങ്ങളുടെയെല്ലാം ഫലമായാണ് ക്ഷാമം നിലനിൽക്കുന്നതെന്ന് അസ്താന വിലയിരുത്തി. "അടുത്ത മാസവും ഈ ക്ഷാമം തുടരാനാണ് സാധ്യത. നവംബർ മുതൽ വിതരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

പ്രോ, പ്രോ മാക്സ് പോലുള്ള പ്രീമിയം മോഡലുകളുടെ വലിയ സ്റ്റോറേജ് വേരിയന്റുകളിലാണ് കൂടുതൽ ഡിമാൻഡ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, ചില ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ആപ്പിളിന്റെ യുഎഇ ഓൺലൈൻ സ്റ്റോറുകളിലും പുതിയ ഉപകരണങ്ങൾ പരിമിതമായ അളവിൽ ലഭ്യമാണ്.

uae sees massive demand for the new iphone 17, with apple’s pro models reportedly running out of stock soon after launch due to high pre-orders and limited supply.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago