HOME
DETAILS

ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ

  
Web Desk
October 23, 2025 | 1:23 PM

is buying gold in dubai still cheaper than india in 2025 experts verdict on the price gap

മുംബൈ/ദുബൈ: ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ വാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതാണെന്ന ചിന്ത വർഷങ്ങളായി ഇന്ത്യക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. എന്നാൽ നിലവിലെ നികുതി ഘടനയുടെയും നയമാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ ഇതിന് മാറ്റം വന്നിട്ടുണ്ടോ? ഈ ചോദ്യത്തിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മോട്ടിലാൽ ഓസ്വാൾ എക്സിക്യൂട്ടീവ് ഡയറക്ടർ കിഷോർ നർനെ.

ധനകാര്യ വിദഗ്ദ്ധൻ ശരൺ ഹെഗ്‌ഡെയുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് നർനെ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ, ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതും ദുബൈയിൽ നിന്ന് വാങ്ങുന്നതും തമ്മിൽ കാര്യമായ വില വ്യത്യാസമില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

നികുതി വ്യത്യാസം നിർണായകം

സ്വർണ്ണത്തിന്മേലുള്ള ഇറക്കുമതി തീരുവ, സെസ്, ജിഎസ്ടി എന്നിവ ഉൾപ്പെടെയുള്ള മൊത്തം നികുതി ഏകദേശം 15.5% ആയിരുന്നതിനാൽ മുൻപ് ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതായിരുന്നു. എന്നാൽ സമീപകാലത്തെ നയപരമായ മാറ്റങ്ങൾ ഈ സ്ഥിതി മാറ്റിമറിച്ചു.

"പഴയ ഘടനയിൽ ഏകദേശം 12% ഇറക്കുമതി തീരുവയും അതിന്മേൽ 1.5% സെസ്സും (മൊത്തം 13.5% ഇറക്കുമതി തീരുവ), കൂടാതെ 3% ജിഎസ്ടിയും ഉണ്ടായിരുന്നു. അങ്ങനെ ഇന്ത്യയിൽ സ്വർണം വാങ്ങുമ്പോൾ മൊത്തം 15.5% നികുതി നൽകേണ്ടി വന്നിരുന്നു," നർനെ വിശദീകരിച്ചു.

എന്നാൽ, കഴിഞ്ഞ ബഡ്ജറ്റിലെ മാറ്റങ്ങൾ പ്രകാരം ഇറക്കുമതി തീരുവ ഏകദേശം 2% ആയി കുറഞ്ഞു. "നിലവിൽ ഇറക്കുമതി തീരുവ ഏകദേശം 2–2.5% ആണ്, ഒപ്പം 3% ജിഎസ്ടിയും. അതുകൊണ്ട് മൊത്തം നികുതി 5 മുതൽ 5.5% വരെയാണ് വരുന്നത്," അദ്ദേഹം പറഞ്ഞു.

ദുബൈയിൽ ആകട്ടെ  സ്വർണ്ണത്തിന് 5% മൂല്യവർദ്ധിത നികുതി (VAT) ഉണ്ട്. ഇതോടെ, ഇന്ത്യയിലെയും ദുബൈയിലെയും സ്വർണ്ണ വിലകൾ ഏതാണ്ട് തുല്യമായി മാറിയെന്നാണ് കിഷോർ നർനെ ചൂണ്ടിക്കാട്ടുന്നത്.

ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചതോടെ ദുബൈയിൽ സ്വർണം വാങ്ങുന്നതിലൂടെ മുമ്പ് ലഭിച്ചിരുന്ന വലിയ ലാഭം ഇപ്പോൾ ലഭ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ നികുതി ഘടനയിൽ, ദുബൈയിലെ 5% വാറ്റും ഇന്ത്യയിലെ 5-5.5% മൊത്തം നികുതിയും കാരണം ഇരു രാജ്യങ്ങളിലെയും സ്വർണ്ണ വിലകൾ ഇന്ന് ഏകദേശം സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

with india's gold import duty at 6% post-2025 budget, dubai gold prices hover at rs 11,474 per gram for 24k vs india's rs 12,303, a 7% savings due to uae's low 5% vat and no import duties. motilal oswal executive kishore navne reveals why expats still favor dubai for diwali buys amid global price surges.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  4 days ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  4 days ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  4 days ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

National
  •  4 days ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  4 days ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  4 days ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  4 days ago