എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ
ന്യൂഡൽഹി: കാർഡ് ഉപയോക്താക്കളുടെ സേവന നിരക്കുകളിലും ഫീസ് ഘടനയിലും സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് എസ്ബിഐ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പെയ്മെന്റുകൾ, മൊബൈൽ വാലറ്റുകളിലേക്കുള്ള പണം ലോഡിങ്, കാർഡ് മാറ്റി നൽകുന്നതിനുള്ള ഫീസ് എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വന്നിട്ടുള്ളത്. പുതുക്കിയ ചാർജുകൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എസ്ബിഐ കാർഡ് അറിയിച്ചു.
വിദ്യാഭ്യാസ ഫീസുകൾക്കുള്ള ചാർജ്
സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി ഫീസുകൾ ഇനി തേർഡ്-പാർട്ടി മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ തുകയുടെ 1% അധിക ചാർജ് ഈടാക്കും. എന്നാൽ, സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ, അവിടുത്തെ പിഒഎസ് (PoS) മെഷീനുകൾ വഴിയോ നേരിട്ട് പേയ്മെന്റ് നടത്തുന്നതിന് ഈ ചാർജ് ബാധകമാവുകയില്ല എന്ന് എസ്ബിഐ കാർഡ് വ്യക്തമാക്കിയിട്ടുണ്ട്.
വാലറ്റ് ലോഡിങ് ചാർജുകൾ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ വാലറ്റുകളിലേക്ക് പണം ചേർക്കുന്നതിനും പുതിയ ഫീസ് നിലവിൽ വന്നിട്ടുണ്ട്. 1,000 രൂപയിൽ കൂടുതലുള്ള ഓരോ വാലറ്റ് ലോഡിങ്ങിനും 1% ഫീസ് ഈടാക്കും.
മറ്റ് പ്രധാനപ്പെട്ട നിലവിലുള്ള ചാർജുകൾ
ക്യാഷ് അഡ്വാൻസ് ഫീസ്
ക്രെഡിറ്റ് കാർഡ് വഴി പണം കൈവശം എടുക്കുന്നതിനുള്ള ഫീസ്, ഇടപാട് തുകയുടെ 2.5% ആയിരിക്കും, ഇത് കുറഞ്ഞത് 500 രൂപയാണ്.
കാർഡ് മാറ്റി നൽകുന്നതിനുള്ള ഫീസ്
സാധാരണ കാർഡുകൾക്ക് 100 രൂപ മുതൽ 250 രൂപ വരെയാണ്. പ്രീമിയം 'ഓറം' കാർഡുകൾക്ക് ഇത് 1,500 രൂപയാകും.
വിദേശത്ത് എമർജൻസി കാർഡ് മാറ്റി നൽകാൻ
വിസ കാർഡുകൾക്ക് 175 രൂപയും മാസ്റ്റർകാർഡിന് 148 രൂപയും ഈടാക്കും.
ചെക്ക് പേയ്മെന്റ് ഫീസ്: 200 രൂപ.
ക്യാഷ് പേയ്മെന്റ് ഫീസ്: 250 രൂപ.
പേയ്മെന്റ് മടങ്ങിയാൽ (ബൗൺസ്): പേയ്മെന്റ് തുകയുടെ 2% (കുറഞ്ഞത് 500 രൂപ) പിഴ ഈടാക്കും.
ലേറ്റ് പേയ്മെന്റ് ചാർജുകൾ (സമയപരിധിക്ക് ശേഷമുള്ള പേയ്മെന്റ്)
നിശ്ചിത സമയത്തിനുള്ളിൽ മിനിമം പേയ്മെന്റ് തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഈടാക്കുന്ന ലേറ്റ് ഫീസ് ഇങ്ങനെ:
അടയ്ക്കേണ്ട തുക, ലേറ്റ് ഫീസ്
₹500 വരെ, ചാർജ് ഇല്ല
₹500 മുതൽ ₹1,000 വരെ ,₹400
₹1,000 മുതൽ ₹10,000 വരെ ,₹750
₹10,000 മുതൽ ₹25,000 വരെ ,₹950
₹25,000 മുതൽ ₹50,000 വരെ, ₹1,100"
₹50,000-ന് മുകളിൽ, ₹1,300"
തുടർച്ചയായി രണ്ട് ബില്ലിങ് സൈക്കിളുകളിൽ മിനിമം തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, അധികമായി 100 രൂപ കൂടി ലേറ്റ് പേയ്മെന്റ് ചാർജ് ഈടാക്കുമെന്നും എസ്ബിഐ കാർഡ് അറിയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Starting November 1, 2025, SBI Card will revise its fee structure, introducing a 1% charge on education-related payments made through third-party apps and a 1% fee on mobile wallet load transactions exceeding ₹1,000. Key existing service charges, such as cash advance fees, card replacement fees (₹100 to ₹250, or ₹1,500 for Aurum cards), and tiered late payment penalties, will continue to apply. Cardholders are advised to make payments directly to educational institution websites/POS machines to avoid the new education fee.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."