HOME
DETAILS

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

  
October 23, 2025 | 4:13 PM

teachers using cane for discipline-and-correction is not a crime said high court

കൊച്ചി: അധ്യാപകർ വിദ്യാർഥികൾക്കെതിരെ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. സ്കൂൾ അച്ചടക്കത്തിൻറെയും കുട്ടികളെ​ തിരുത്തലിൻറെയും ഭാഗമായി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാണിച്ച് കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ്​ തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട്​ എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്​ സി. പ്രതീപ്​ കുമാറാണ് ഈ നിരീക്ഷണം നടത്തിയത്.

സ്കൂളിൽ ​ചേർത്ത് കുട്ടികളെ അധ്യാപകരുടെ ശിക്ഷണത്തിലേക്ക്​ വിടുമ്പോൾ കുട്ടികളുടെ തെറ്റ് തിരുത്താനുള്ള ഈ അധികാരങ്ങളും അവർക്ക്​ രക്ഷിതാക്കൾ കൈമാറുന്നുണ്ട്​ എന്നും കോടതി നിരീക്ഷിച്ചു. അഞ്ചാംക്ലാസ്​ വിദ്യാർഥികളായ മൂന്ന് കുട്ടികൾ തമ്മിൽ തല്ലുകൂടിയപ്പോൾ ചൂരൽകൊണ്ട്​ തല്ലിയ​ ​അധ്യാപകനെതിരെ വടക്കാ​ഞ്ചേരി പൊലിസ്​ രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കിയാണ്​ കോടതിയുടെ പരാമർശം.

മൂന്ന്​ വിദ്യാർഥികൾ പരസ്പരം വടി ഉപയോഗിച്ച്​ തല്ലിയും തുപ്പിയും വഴക്കിടുന്നത്​ ശ്രദ്ധയിൽപെട്ട അധ്യാപകൻ അവരുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ​ രക്ഷിതാവ്​ വടക്കാഞ്ചേരി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ്​ കേസെടുത്തത്​. 

എന്നാൽ, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അധ്യാപകന് ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകൻ അടിച്ചാൽ അതിൽ തെറ്റില്ലെന്നും ​കോടതി വ്യക്തമാക്കി. അധ്യാപകൻറെ സദുദ്ദേശത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടിയെ കോടതി വിമർശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago