സംസ്ഥാനത്തെ പത്ത് തീരദേശങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫിന്റെ കൈത്താങ്ങ്
കോഴിക്കോട്: തീര ദേശങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവല്‍കരണ പദ്ധതിയായ കോസ്റ്റല്‍ കെയര്‍ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
തോപ്പയില്‍ ഗ്രൗണ്ടില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. തീര ദേശങ്ങളില്‍ നടത്തിയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിലാണ് ഒന്നാംഘട്ട പദ്ധതികള്‍ക്ക് തുടക്കമാവുന്നത്. വിദ്യാഭ്യാസം,ആരോഗ്യം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം,ശേഷി വികസനം, സര്‍ക്കാര്‍ സര്‍ക്കാരേതര ഏജന്‍സികള്‍ അനുവദിക്കുന്ന പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം തടുങ്ങിയ തലങ്ങളിലാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. പത്ത് കേന്ദ്രങ്ങളിലും പ്രത്യേകം കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. സംഘടനയുടെ ആതുര സേവന വിഭാഗമായ സഹചാരി സെന്റര്‍ എല്ലായിടങ്ങളിലും പ്രവര്‍ത്തനമാരംഭിക്കും.
എം.കെ രാഘവന്‍ എം.പി ലോഗോ പ്രകാശനം നിര്‍വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. റഹ്്മത്തുല്ലാഹ് ഖാസിമി മുത്തേടം ഉദ്‌ബോധന പ്രഭാഷണം നടത്തി.
ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.സി മായിന്‍ ഹാജി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, മുഹമ്മദലി പുതുപ്പറമ്പ്, സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, മാമുക്കോയ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."