13 കാരിയെ സ്‌കൂളിൽനിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലിൽ ചാടി മരിച്ചു
ഹൈദരാബാദ്: 13 വയസ്സുള്ള സ്‌കൂൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ച ടി.ഡി.പി നേതാവ് താതിക് നാരായണ റാവു കായലിൽ ചാടി മരിച്ചു. ആന്ധ്രപ്രദേശിലെ ടുണിക്ക് സമീപത്തെ കായലിലാണ് ഇയാൾ ചാടി ജീവനൊടുക്കിയത്. ബുധനാഴ്ച വൈകീട്ടോടെ കായലിൽ ചാടിയ ഇയാളുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെടുത്തത്. അപ്പോഴേക്കും മൃതദേഹം അഴുകുകയും ചില ഭാഗങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ച് തുടങ്ങുകയും ചെയ്തിരുന്നു.
ടുണി കൊണ്ടവാരിപേട്ടിലെ സ്വന്തം വീടിന് മുന്നിൽ താമസിക്കുന്ന ബാലികയെ രക്ഷിതാവ് എന്ന് അവകാശപ്പെട്ടാണ് 65ന് മുകളിൽ പ്രായമുള്ള നാരായണ റാവു സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. പിതാവില്ലാത്ത പെൺകുട്ടി പ്രദേശത്തെ ഗുരുകുൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
സംഭവം നടക്കുന്നതിന് മുമ്പും ഇയാൾ വിവിധ കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയിരുന്നു. രക്തത്തിൽ അണുബാധയുണ്ടെന്നും അടിയന്തരമായി കുത്തിവയ്പ്പ് ആവശ്യമാണെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം ഇയാൾ കുട്ടിയെ കൊണ്ടുപോയത്. വഴിയരികിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇയാൾ കുട്ടിയെ മാനഭംപ്പെടുത്തുന്നത് കണ്ട കർഷകർ ഇടപെടുകയായിരുന്നു. ഇതോടെ ഇയാൾ കർഷകരെ പാർട്ടി ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പോക്‌സോ വകുപ്പ് അടക്കമുള്ള വകുപ്പ് പ്രകാരം പൊലിസ് കേസെടുക്കുകയായിരുന്നു.
അതേസമയം ദലിത് സമുദായത്തിൽപ്പെട്ട പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. കുടുംബത്തെ അറിയിക്കാതെ കുട്ടിയെ രാഷ്ട്രീയേതാവിനൊപ്പം വിട്ട പ്രിൻസിപ്പലിനെതിരേ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ വാഷ്‌റൂമിൽ പോകാൻ അപേക്ഷിച്ച ശേഷം വാഹനത്തിൽനിന്നിറങ്ങി കായലിലേക്ക് എടുത്ത് ചാടിയെന്നാണ് പൊലിസ് പറയുന്നത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന പൊലിസ് വാദം കുടുംബം തള്ളി. റാവുവിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം പറയുന്നത്.
A TDP leader arrested for allegedly kidnapping and sexually assaulting a 13-year-old schoolgirl reportedly died by suicide after jumping into a pond (or lake/backwater, depending on the exact location) while being escorted by police to be produced before a magistrate. The incident happened shortly after his arrest in Andhra Pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."