കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി
ബെൻഗാസി (ലിബിയ): ലിബിയയിലെ ബെൻഗാസിയിൽ മക്കളായ ഏഴ് പേരെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അഞ്ചു മുതൽ 13 വയസ്സ് വരെ പ്രായമുള്ള ഏഴു കുട്ടികളുടെയും പിതാവിന്റെയും മൃതദേഹങ്ങൾ ബെൻഗാസിയിൽ നിർത്തിയിട്ട കാറിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. ചില കുട്ടികൾ സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു.
അൽ-ഹവാരി സ്വദേശിയായ ഹസൻ അൽ-സവി ആണ് തന്റെ മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. യാർ, ഖൈറല്ല, ലമാർ, മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ട കുട്ടികൾ.
മാനസികാസ്വാസ്ഥ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി വേർ പിരിഞ്ഞ് ജീവിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
A shocking tragedy unfolded in Benghazi, Libya, where a father, identified as Hasan Al-Sawi, shot and killed his seven children, aged 5 to 13, before committing suicide. The seven victims—Yar, Khairallah, Lamar, Mohammed, Abdurrahman, Abdurraheem, and Ahmad—were found alongside their father's body inside a parked car in the Al-Hawari area after local residents noticed a foul smell. libiya bengazhazi muder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."