HOME
DETAILS

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

  
October 23, 2025 | 6:12 PM

intensive rain alert in state heavy damages orange alert in five districts tomorrow yellow alert in five places

മലപ്പുറം: കഴി‍ഞ്ഞ ദിവസം മലപ്പുറം, പോത്തുകല്ലിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പ്രദേശത്ത് വ്യാപകമായ കൃഷിനാശവും ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂറോളമാണ് നീണ്ടുനിന്നത്.

പാലക്കാട് വീട് തകർന്നുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്നുവീണു. മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീടാണ് തകർന്നത്. വീടിനകത്ത് സുരേന്ദ്രനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽകൂര പൂർണ്ണമായും നിലം പതിച്ചു. മേൽക്കൂരയോടൊപ്പം വീടിന്റെ പിൻവശത്തെ ചുമരും പുറത്തേക്ക് തകർന്ന് വീണതോടെ ഇവിടെ നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. വീട് വാസയോഗ്യമല്ലാതായതായും ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നശിച്ചതായും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ഇരട്ട ന്യൂനമർദ്ദം

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നില്ല. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യം മൂലമാണ് മഴ ശക്തമാക്കുന്നത്. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ (24/10/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് വടക്കുകിഴക്കൻ ദിശയിൽ നീങ്ങി മധ്യകിഴക്കൻ അറബിക്കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി കിഴക്കൻ മധ്യ അറബിക്കടലിലേക്കും അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിലേക്കും എത്താൻ സാധ്യതയുണ്ട്.

കൂടാതെ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞു വീഴാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ, കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ രീതിയിലുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കണം.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ അവ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. കാറ്റും മഴയുമുള്ളപ്പോൾ ഇവയുടെ സമീപത്ത് നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

intense rainfall is battering Kerala, causing significant damage. a strong whirlwind in Malappuram's Pothukallu uprooted numerous trees, damaging houses and vehicles, and resulting in widespread crop destruction across Erumunda, Panankayam, and Pulappadam areas. separately, a house collapsed in Palakkad due to heavy rain, though the family inside narrowly escaped injury. the heavy rain threat is persistent due to two low-pressure systems over the Arabian Sea and the Bay of Bengal. an orange alert for very heavy rain has been issued for five districts (Malappuram, Kozhikode, Wayanad, Kannur, Kasaragod) tomorrow, while a yellow alert is in place for five others (Thiruvananthapuram, Idukki, Ernakulam, Thrissur, Palakkad). the public has been warned to take precautions against strong winds and flooding



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  6 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago