ഫിറോസാബാദില്‍ 20കാരന് നേരെ വെടിയുതിര്‍ത്ത സംഭവം; ഉപയോഗിച്ച തോക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റേതെന്ന് പൊലിസ്
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍20കാരന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനും പങ്കെന്ന് റിപ്പോര്‍ട്ട്. അക്രമികള്‍ വെടിവെക്കാനുപയോഗിച്ച തോക്ക് ഭാരതീയ ജനത യുവ മോര്‍ച്ച (ബി.ജെ.വൈ.എം) ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടേതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലിസ്.
അതേസമയം, വെടിവെപ്പില്‍ ബി.ജെ.വൈ.എം ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇയാള്‍ക്കെതിരെ ആയുധ നിയമത്തിലെ സെക്ഷന്‍ 30 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഫിറോസാബാദ് പൊലിസ് പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ തിവാരിക്ക് പങ്കില്ലെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തി. തിവാരിക്ക് ബി.ജെ.പി ഫിറോസാബാദ് ജില്ലാ പ്രസിഡന്റ് സതീഷ് ദിവാകര്‍ ന്യായീകരിച്ചു. എന്നാല്‍ തിവാരി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
ദീപാവലി ദിവസമായ ഒക്ടോബര്‍ 20ന് ഉച്ചകഴിഞ്ഞാണ് വെടിവെപ്പുണ്ടായത്. പിതാവ് കാവല്‍ക്കാരനായി ജോലി ചെയ്യുന്ന നഴ്‌സിങ് കോളേജില്‍ വെച്ച് മാനവേന്ദ്ര എന്ന മോനുവിന് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാനവേന്ദ്രയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
പ്രതികളായ സുമിത് കുമാറിനെയും 20 കാരനായ സഞ്ജയെയും പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, തിവാരിയുടെ ലൈസന്‍സുള്ള തോക്കാണ് ഉപയോഗിച്ചതെന്ന് ഇരുവരും സമ്മതിച്ചു. മാനവിന്റെ പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് സുമിത്തുമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇതാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലിസ് ചൂണ്ടിക്കാട്ടുന്നു.
പ്രണയബന്ധം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് വെടിപ്പില്‍ കലാശിച്ചതെന്നുമാണ് നിഗമനം.
അങ്കിത് തിവാരി ലൈസന്‍സുള്ള റിവോള്‍വര്‍ പ്രതി സുമിത്തിന്റെ പിതാവ് ബിജേന്ദ്ര യാദവിന് കൈമാറിയെന്ന് പൊലിസ് പറഞ്ഞു. തിവാരിയോടൊപ്പം, അദ്ദേഹത്തിന്റെ അടുത്ത സഹായിയായ ബിജേന്ദ്രയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
സുമിത്തും സഞ്ജയും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
വെടിവെപ്പില്‍ തിവാരിയുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഫിറോസാബാദ് പൊലിസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് പറഞ്ഞു. അതേസമയം, കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ ലൈസന്‍സുള്ള ആയുധം ഉപയോഗിച്ചതിനാല്‍, അത് സൂക്ഷിക്കുന്നതിലെ അശ്രദ്ധയ്ക്ക് അദ്ദേഹം ഉത്തരവാദിയാണ്. ''വെടിവയ്പ്പില്‍ തിവാരിയുടെ പങ്ക് കണ്ടെത്തിയിട്ടില്ല, പക്ഷേ ആയുധം സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് അശ്രദ്ധയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയം കൂടുതല്‍ പരിശോധിക്കുകയാണ്, അദ്ദേഹത്തിന്റെ തോക്ക് ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് പരിഗണിക്കും,'' ദീക്ഷിത് പറഞ്ഞു.
an fir has been registered against the yuva morcha district president in connection with the firing incident targeting a 20-year-old youth in firozabad. police investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."