വാട്ടര്‍മെലന്‍ ഡ്രിങ്ക്‌സ് ഇതുപോലെ ഉണ്ടാക്കി നോക്കൂ...
എളുപ്പത്തില്‍ ത യാറാക്കാം രുചിയുള്ള ഒരു വാട്ടര്‍മെലോണ്‍ ഡ്രിങ്ക്‌സ്. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമുള്ള ഡ്രിങ്ക് ഒന്നു ഉണ്ടാക്കി നോക്കൂ...
ചേരുവ
വാട്ടല്‍മെലന്‍ - ഒരു കപ്പ്
കസ്‌കസ് - ഒരു സ്പൂണ്‍
നാരങ്ങാ നീര് - ഒരു സ്പൂണ്‍
പൊതിനയില - 3 ഇല
പഞ്ചസാര - ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
കസ്‌കസ് ആദ്യം വെള്ളമൊഴിച്ച് കുതിര്‍ത്തു വയ്ക്കുക. മിക്‌സിയുടെ ജാറിലേക്ക് പഞ്ചസാരയും വാട്ടര്‍മെലനും പൊതിനയിലയും നാരങ്ങാ നീരും ചേര്‍ത്ത് അടിച്ചെടുക്കുക. ഒരു സെര്‍വിങ് ഗ്ലാസിലേക്ക് അടിയില്‍ കസ്‌കസിട്ട് ഇതൊഴിച്ചു കൊടുക്കാവുന്നതാണ്. മുകളില്‍ പൊതിനയില ഒന്നോ രണ്ടോ വച്ച് അലങ്കരിക്കാം. ജ്യൂസ് റെഡി. സൂപ്പര്‍ ടേസ്റ്റാണ്.
Here’s a simple and tasty watermelon drink that both kids and adults will love. Made in just a few minutes, this refreshing beverage is perfect for hot days. All you need is fresh watermelon, a little lemon juice, mint leaves, and optionally some honey or sugar for sweetness. Blend everything together, strain if needed, and serve chilled. It’s a natural, hydrating, and healthy drink — a great alternative to sugary soft drinks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."