HOME
DETAILS

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവസരമില്ല; മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർതാരം

  
October 24, 2025 | 8:50 AM

Indian star all-rounder Ravindra Jadeja is reportedly set to play in the Ranji Trophy

ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫി കളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശനിയാഴ്ച രാജ്കോട്ടിൽ നടക്കാനിരിക്കുന്ന മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ ജഡേജ സൗരാഷ്ട്രയ്ക്ക് വേണ്ടി കളത്തിലിറങ്ങും എന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. ജഡേജ അവസാനമായി രഞ്ജി ട്രോഫിയിൽ കളത്തിലിറങ്ങിയത് കഴിഞ്ഞ സീസണിൽ ആയിരുന്നു. അസമിനെതിരെയായിരുന്നു താരം അവസാനമായി സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്നത്. 

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റുകളും 38 റൺസും ജഡേജ സ്വന്തമാക്കിയിരുന്നു. ഡൽഹിക്കെതിരെയുള്ള മത്സരത്തിലെ കളിയിലെ താരമായും ജഡേജ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ഇതുവരെ 47 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്നും 3456 റൺസ് ആണ് ജഡേജ അടിച്ചെടുത്തിട്ടുള്ളത്. ബൗളിങ്ങിൽ 208 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജഡേജയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരം രഞ്ജി കളിക്കാൻ ഒരുങ്ങുന്നത്. ഇതിനുമുമ്പ് ഇന്ത്യൻ മണ്ണിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ജഡേജ കളത്തിൽ ഇറങ്ങിയിരുന്നു. ഈ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു ജഡേജ പുറത്തെടുത്തിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ജഡേജ 176 പന്തിൽ നിന്നും പുറത്താവാതെ 104 റൺസ് നേടി തിളങ്ങിയിരുന്നു. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. 

മത്സരത്തിൽ നേടിയ അഞ്ചു സിക്സറുകൾക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജഡേജ. 79 സിക്സുകളാണ് ജഡേജ ഇതുവരെ ടെസ്റ്റിൽ നേടിയിട്ടുള്ളത്. 78 സിക്സുകൾ നേടിയ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ മറികടന്നാണ് ജഡേജയുടെ മുന്നേറ്റം. പരമ്പരയിൽ എട്ടു വിക്കറ്റുകൾ ആണ് ജഡേജ നേടിയത്.

അതേസമയം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരം നാളെ സിഡ്‌നിയിലാണ് നടക്കുന്നത്. 

Indian star all-rounder Ravindra Jadeja is reportedly set to play in the Ranji Trophy. Jadeja will play for Saurashtra in the match against Madhya Pradesh in Rajkot on Saturday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  13 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  13 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  13 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  13 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  13 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  13 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  13 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  13 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  13 days ago