HOME
DETAILS

ധോണിയും കോഹ്‌ലിയും വീണു, മുന്നിൽ സച്ചിൻ മാത്രം; 35ാം വയസിൽ ഞെട്ടിച്ച് രോഹിത്

  
October 24, 2025 | 9:20 AM

rohit sharma set a huge record in odi cricket in 35 years

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. മാത്യു ഷോർട്ട്, കൂപ്പർ കോണോളി എന്നിവരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കീഴടക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 

മത്സരം പരാജയപ്പെട്ടെങ്കിലും രോഹിത് ശർമയുടെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധ നേടിയത്. ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തിയ രോഹിത് ഈ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. രോഹിത് 97 പന്തിൽ 73 റൺസ് നേടിയാണ് മികച്ച പ്രകടനം നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും ആണ്  രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇതോടെ ഏകദിനത്തിൽ ഏറ്റവും മികച്ച ആവറേജുള്ള 35 വയസ്‌ കഴിഞ്ഞ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാണ് രോഹിത്തിന് സാധിച്ചത്. 49.15 എന്ന മികച്ച ആവറേജുമായാണ് രോഹിത് രണ്ടാം സ്ഥാനത്തുള്ളത്. വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവരെ മറികടന്നാണ് രോഹിത്തിന്റെ മുന്നേറ്റം. ധോണി (47.56), കോഹ്‌ലി(46.85) എന്നിങ്ങനെയാണ് ഇരുവരും തങ്ങളുടെ 35ാം വയസിന് ശേഷം സ്വന്തമാക്കിയിരുന്ന ശരാശരി കണക്കുകൾ. 49.16 ആവറേജുമായി സച്ചിൻ ടെണ്ടുൽക്കർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 

വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ശ്രേയസ് അയ്യർ 77 പന്തിൽ ഏഴ് ഫോറുകൾ അടക്കം 61 റൺസാണ് നേടിയത്. 17 റൺസിന്‌ രണ്ട് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെ അയ്യരും രോഹിത്തും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി സൃഷ്ടിച്ചത്. അക്‌സർ പട്ടേൽ 41 പന്തിൽ 44 റൺസും നേടി. അഞ്ചു ഫോറുകളാണ് താരം നേടിയത്. പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. സിഡ്നിയാണ് വേദി. 

India lost the second ODI against Australia. Despite the defeat, Rohit Sharma's fighting spirit was the highlight. Rohit, who had disappointed in the first ODI, shone in this match by scoring a half-century.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  4 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  4 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  4 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  4 days ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  4 days ago
No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  4 days ago
No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  4 days ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  4 days ago