HOME
DETAILS

ഹാജറയെ ഓര്‍മിപ്പിക്കുന്ന ഹജ്ജ്

  
backup
September 08 2016 | 19:09 PM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b1%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

''ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. അല്ലാഹുവേ ഞാന്‍ വന്നിരിക്കുന്നു. ലബ്ബൈക്കല്ലാഹുമ്മ .... നാഥാ! നിനക്കൊരു പങ്കുകാരനുമില്ല''.... പരമാധികാരം നിനക്കു മാത്രം. പരമമായ ഏകത്വം നിനക്കാണ്. ''

ലബ്ബൈക്കയുടെ ലഹരിയിലാണ് ഇന്ന് മക്കാമരുഭൂമി. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഇബ്‌റാഹിം നബി (അ) യുടെ ക്ഷണത്തിന്റെ തിളക്കത്തില്‍ വിശ്വാസികള്‍ ഉരുവിടുന്ന അമരശബ്ദമാണിത്. ഇതേറ്റുപറഞ്ഞു മിനായില്‍ ഇന്നു മനുഷ്യക്കടല്‍ തീര്‍ത്തിരിക്കുകയാണ്.
ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അനേകലക്ഷം തീര്‍ഥാടകരുടെ മനസില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മക്കാ പട്ടണത്തിന്റെ നിര്‍മാണത്തിനു നിമിത്തമായ മഹത്തുക്കളില്‍ ഒരാളാണ് ഹാജറ ബീവി (റ). ഹാജിമാരുടെ മാതാവാണവര്‍. അവരുടെ സംഭവബഹുലമായ ജീവിതം ഓര്‍മയില്‍ ഓമനിച്ചുകൊണ്ടാണ് ഓരോ ഹാജിയും സഫാ മര്‍വക്കിടയില്‍ പ്രയാണം (സഅ്‌യ്) നടത്തുന്നത്. മുഹമ്മദ് നബി (സ) യുടെ കാലം മുതല്‍ ആരംഭിച്ചതല്ല ഹജ്ജ്.

ഇന്ത്യയില്‍ നിന്നു നാല്‍പതു തവണ ഹജ്ജിനു പോയ പ്രവാചകന്‍ ആദ്യമനുഷ്യനും പ്രഥമ പ്രവാചകനുമായ ആദം നബി (അ) യാകുന്നു. അദ്ദേഹമാണ് ആദ്യഹാജി. താരീഖു ത്വബ്‌രിയില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖിന്റെ പ്രസ്താവനയില്‍ ഇബ്‌റാഹിം നബി (അ) യുടെ ശേഷമുള്ള പ്രവാചകരെല്ലാം ഹജ്ജ് ചെയ്തിട്ടുണ്ടെന്നു പറയുന്നു. ഹജ്ജിന്റെ നിര്‍ബന്ധ കല്‍പന ഹിജ്‌റ: ആറാം വര്‍ഷത്തിലായിരുന്നു. തിരുമേനി (സ) യുടെ ഹജ്ജ് ഹിജ്‌റ: പത്താം വര്‍ഷത്തിലാണുണ്ടായത്. ഹാജറ ബീവി തന്റെ ചോരപ്പൈതലിന്റെ (ഇസ്്മാഈല്‍) ദാഹശമനത്തിനു ജലം അന്വേഷിച്ചു പോയതായിരുന്നു. സമീപത്തുകൂടെ പോകുന്ന യാത്രക്കാരെ കാണാതിരുന്നപ്പോള്‍ സഫായിലെവിടെയും വെള്ളം കിട്ടാതെ വന്നപ്പോള്‍ 375 മീറ്റര്‍ അകലെയുള്ള മര്‍വയിലേക്ക് അവര്‍ ഓടി. ഇത് ഏഴുതവണ ആവര്‍ത്തിച്ചു. തന്റെ ഇളം പൈതലിന്റെ ജീവന്റെ തുടിപ്പു നിലനിര്‍ത്താനുള്ള ജീവജലത്തിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു അത്. ഈ ഓര്‍മ പുതുക്കാന്‍ ജനലക്ഷങ്ങളാണ് വര്‍ഷം തോറും മക്കയിലെത്തുന്നത്. ഹാജറ എന്ന കറുത്ത പെണ്ണിനെ പാശ്ചാത്യനും പൗരസ്ത്യനും ഇവിടെ അനുസ്മരിക്കുന്നതാണ് സഅ്‌യ്. നാല്‍പതു നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ജീവിച്ച ഈ വനിത ഈജിപ്തുകാരിയും കോപ്റ്റിക് വംശജയുമായിരുന്നു. ഹ: ഇബ്‌റാഹിം നബി(അ) യുടെ സഹധര്‍മിണിയാണവര്‍. അവരുടെ പുത്രന്റെ പാദത്തിന്‍ ചുവട്ടില്‍ നിന്നാണ് സംസം വെള്ളം ഉറവപൊട്ടിയത്. കുഞ്ഞിനു ദാഹജലവും ലോത്തിനു തീര്‍ഥജലവുമായിരുന്നു അത്.

പ്രവാചകന്‍ ഹജ്ജിനു വന്നപ്പോള്‍ ഈ കിണറ്റിന്റെ സമീപത്തുചെന്നു. വെള്ളം കോരുന്നതിനു മുന്‍പ് ആ നീരുറവയിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു: ''ഇസ്്മാഈലിന്റെ മാതാവിന് അല്ലാഹു അനുഗ്രഹം നല്‍കട്ടെ, അവര്‍ അന്നു സംസം (മതി) എന്നു പറഞ്ഞില്ലായിരുന്നുവെങ്കില്‍ മക്കയിലൂടെ പോകുന്ന ജലാശയമായി മാറുമായിരുന്നു ആ ജലപ്രവാഹം.'' മറ്റൊരു വനിതയും ഹാജറയെപ്പോലെ ലോകത്തില്ല. അവര്‍ സുന്ദരിയോ ധനാഢ്യയോ അല്ല. കോപ്റ്റിക് വംശജയായ ഈജിപ്തുകാരി. ഹ: ഇബ്‌റാഹിം നബി (അ) യുടെ ആദ്യഭാര്യയായ സാറയുടെ വേലക്കാരി. പ്രസവിക്കാനിരുന്ന സാറയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇബ്‌റാഹിം നബി (അ) ഹാജറയെ വിവാഹം ചെയ്തത്. അവരുടെ പാദസ്പര്‍ശമേറ്റതാണ് സഫായുടെയും മര്‍വയുടെയും പവിത്രത ഖുര്‍ആനിലും ഇടം നേടിക്കൊടുത്തത്.

മക്കാ നഗരത്തിന്റെ നിര്‍മാണത്തില്‍ ഈ ദമ്പതിമാരുടെ പങ്ക് ചരിത്രത്തില്‍ ഒളിമങ്ങാതെ കിടക്കുന്നു. ആഗോള മുസ്്‌ലിംകള്‍ക്ക് കൊല്ലത്തിലൊരിക്കല്‍ സമ്മേളിക്കാനുള്ള കേന്ദ്രമാണ് മക്കയിലെ കഅ്ബാ ശരീഫ്. ഗ്രാമങ്ങളുടെ മാതാവെന്നാണ് ഈ പുണ്യനഗരിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സെമിറ്റിക് സമുദായങ്ങളുടെ പുരാതന കേന്ദ്രം അറേബ്യയായിരുന്നു. മനുഷ്യചരിത്രത്തിനു ആരംഭം കുറിച്ച രാജ്യമാണ് അറേബ്യ. സെമിറ്റിക് സമുദായങ്ങള്‍ അറേബ്യയോട് ബന്ധപ്പെട്ടവരാണെന്ന് ചരിത്രപണ്ഡിതനായ 'നോല്‍ഡേക്ക്' എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറയുന്നുണ്ട്.

കഅ്ബാ ശരീഫിന്റെ പുനര്‍നിര്‍മാണം കഴിഞ്ഞപ്പോള്‍ ഹജ്ജിനു വിളംബരപ്പെടുത്താന്‍ ഹ: ഇബ്‌റാഹിം നബി (അ) യോട് അല്ലാഹു കല്‍പിച്ചു. ഈ വിളിക്കുത്തരം ചെയ്യുന്ന പ്രഖ്യാപനമാണ് തീര്‍ഥാടകര്‍ ഏറ്റുപറയുന്നത്. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...'' എന്നാല്‍ ഇബ്‌റാഹിം നബി (അ) നടപ്പാക്കിയ ഹജ്ജിന്റെ രൂപത്തിലും ഭാവത്തിലും പില്‍ക്കാലത്തുള്ളവര്‍ മാറ്റംവരുത്തി. സങ്കല്‍പ ദൈവങ്ങളും പ്രതിമകളും പ്രതിഷ്ഠകളും കൊണ്ട് അവര്‍ കഅ്ബയെ നിറച്ചു. മുഹമ്മദ് നബി (സ) യുടെ പ്രബോധനകാലത്ത് മക്കാവിജയത്തോടെ ഹജ്ജിന്റെ പരിശുദ്ധി വീണ്ടെടുക്കാന്‍ സാധിച്ചു. ഹിജ്‌റ: ആറാം വര്‍ഷത്തിലാണ് ഹജ്ജ് നിര്‍ബന്ധമായത്. പ്രവാചകന്‍ കഅ്ബയില്‍ നിന്ന് പ്രതിഷ്ഠകളെല്ലാം എടുത്തുമാറ്റി ആ മന്ദിരത്തിന്റെ പവിത്രത വീണ്ടെടുത്തു. തൗഹീദിന്റെ പ്രോജ്വലിക്കുന്ന പ്രഭാകേന്ദ്രമായിത്തിര്‍ന്നതോടെ ഹജ്ജിന്റെ പരിശുദ്ധിയും വീണ്ടുകിട്ടി. ഇബ്‌റാഹിം നബി (അ), ഭാര്യ ഹാജറ, മകന്‍ ഇസ്്മാഈല്‍ തുടങ്ങിവരുടെ ജീവിതം സ്മരിക്കുന്ന കര്‍മപാദങ്ങളോടെ ഹജ്ജ് കര്‍മത്തിന് അന്ത്യപ്രവാചകന്‍ രൂപവും ഭാവവും നല്‍കി.

അടിമ ഉടമയുടെ ഭവനത്തിലെത്തുന്നു. കല്‍പനകള്‍ ഓരോന്നും അനുസരിക്കുന്നു. ഓടാന്‍ പറഞ്ഞിടത്ത് ഓടുന്നു. ചുറ്റാന്‍ പറഞ്ഞിടത്ത് ചുറ്റുന്നു. എറിയാന്‍ പറഞ്ഞിടത്ത് എറിയുന്നു. മരുഭൂമിയില്‍ രാപാര്‍ക്കാന്‍ പറഞ്ഞിടത്ത് അതിനനുസരിക്കുന്നു. ചരിത്രം കഥ പറയുന്ന മിനായിലും അറഫയിലും മുസ്ദലിഫയിലുമുള്ള മണല്‍ത്തരികള്‍ക്കിടയില്‍ പരമമായ വിധേയത്വത്തിന്റെയും എളിമയുടെയും ആത്മീയ സൗധം കെട്ടിപ്പടുക്കുന്നവനാണ് വിശ്വാസി. എന്തുമാത്രം ആത്മനിര്‍വൃതിയോടെയോണ് അവന്‍ മടങ്ങുന്നത്. ഇതാണ് ഹജ്ജ്.
ഇസ്്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്. സ്രഷ്ടാവൊന്ന്, പ്രവാചകനൊന്ന്, വേദമൊന്ന്, കേന്ദ്രമൊന്ന്. മനുഷ്യരായ നാമൊന്ന്. ഇതാണ് ഹജ്ജിന്റെ സാര്‍വലൗകിക സന്ദേശം. ഇതിന്റെ സമൂര്‍ത്തമായ ആവിഷ്‌കാരം ഹജ്ജില്‍ മാത്രമേ കാണാന്‍ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago