HOME
DETAILS

രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്

  
October 24, 2025 | 12:50 PM

former Australian captain Michael Clarke has predicted who will be the top run-getter and wicket-taker in the series

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് കങ്കാരുപ്പട നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സിഡ്‌നിയിൽ നടക്കുന്ന അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാവും ഇന്ത്യ ഇറങ്ങുക. എന്നാൽ അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കാനാവും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക. 

അവസാന മത്സരത്തിന് മുന്നോടിയായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങൾ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. ജോഷ് ഹേസൽവുഡ് വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് ക്ലർക്ക് പറഞ്ഞത്. റൺ വേട്ടക്കാരിൽ കോഹ്‌ലിയും ഒന്നാമതെത്തുമെന്നും ക്ലർക്ക് വ്യക്തമാക്കി. 

''പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഞാൻ ഹേസൽവുഡിനെ പിന്തുണക്കും. ബാറ്റിങ്ങിൽ വിരാടിനൊപ്പം ഞാൻ നിൽക്കും. അദ്ദേഹം രണ്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. എന്നാൽ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലിയെ ഞാൻ ഉൾപ്പെടുത്തും. റൺസ് നേടുന്നതിൽ വിരാടും വിക്കറ്റുകൾ നേടുന്നതിൽ ഹേസൽവുഡും വളരെ മുന്നിലാണ്'' മൈക്കൽ ക്ലർക്ക് പറഞ്ഞു. 

ഹേസൽവുഡ് ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലാണ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ താരത്തിന് വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. 

അതേസമയം കോഹ്‌ലിക്കും ഈ പരമ്പരയിൽ തിളങ്ങാനായിട്ടില്ല. രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. 

Ahead of the final match of the India-Australia ODI series, former Australian captain Michael Clarke has predicted who will be the top run-getter and wicket-taker in the series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  5 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  5 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  5 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  5 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  5 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  5 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  5 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  5 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  5 days ago