HOME
DETAILS

ദീപാവലിക്ക് സമ്മാനം നൽകിയില്ല: ചോദ്യം ചെയ്ത തൊഴിലാളിയെ കടയുടമയും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

  
Web Desk
October 24, 2025 | 1:14 PM

shop owner and friends stab worker to death for questioning no diwali gift six arrested

മഹാരാഷ്ട്ര: ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞിട്ടും സമ്മാനം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ തൊഴിലാളിയെ കടയുടമയും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് 27 വയസ്സുകാരനായ നിതേഷ് താക്കറെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമ സുജിത് ഗൻവീർ ഉൾപ്പെടെ ആറുപേരെ പൊലിസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

ചന്ദ്രപൂരിലെ ഒരു വെറ്റിലക്കടയിൽ സുജിത് ഗൻവീറിന് (25) വേണ്ടി ജോലി ചെയ്തിരുന്നയാളാണ് നിതേഷ് താക്കറെ. ദീപാവലി ദിനത്തിൽ തൊഴിലുടമയിൽ നിന്ന് പുതിയ വസ്ത്രങ്ങളോ മറ്റ് സമ്മാനങ്ങളോ താക്കറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദീപാവലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെ നിതേഷ് താക്കറെ തൊഴിലുടമയായ ഗൻവീറിനെ ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ഗൻവീർ സുഹൃത്തുക്കളെ വിളിച്ച് താക്കറെയെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി ഗൻവീർ ഓൺലൈനായി ഒരു കത്തി വരുത്തുകയും സുഹൃത്തുക്കളുമായി ചേർന്ന് താക്കറെയെ കൊലപ്പെടുത്താൻ തയ്യാറെടുക്കുകയും ചെയ്തു. സിനിമക്ക് പോകാമെന്ന് പറഞ്ഞ് താക്കറെയെ വിളിച്ചു വരുത്തുകയും, തുടർന്ന് നഗരത്തിലെ ഒരു നിയമ കോളേജിന് പിന്നിലുള്ള വിജനമായ സ്ഥലത്തേക്ക് താക്കറെയെ കൊണ്ടുപോയി. അവിടെവെച്ച് ഗൻവീറും മറ്റ് അഞ്ച് പേരും ചേർന്ന് താക്കറെയെ ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.

സംഭവം നടന്ന ഉടൻ തന്നെ പൊലിസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ സുജിത് ഗൻവീർ (25), കരൺ മെഷ്‌റാം (22), യാഷ് ഛോട്ടേലാൽ റൗട്ട് (19), അനിൽ രാമേശ്വർ ബോണ്ടെ (22), പ്രതീക് മണിക് മെഷ്‌റാം (22), തൗസിഫ് ഷെയ്ഖ് (23) എന്നിവരെ ഒരു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

 

A worker was stabbed to death by a shop owner and his friends after the employee questioned why he hadn't received a Diwali gift. Six people have been arrested in connection with the murder.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  13 hours ago
No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  13 hours ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  14 hours ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  14 hours ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  14 hours ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  14 hours ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  14 hours ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  14 hours ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  14 hours ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  14 hours ago