നാളെ മുതല്‍ ഒന്‍പതു ദിവസം ഭരണം സ്തംഭിക്കും: ഏഴു ദിവസം ബാങ്കുകളും അടഞ്ഞു കിടക്കും
തിരുവനന്തപുരം: നാളെ മുതല്‍ ഒന്‍പതു ദിവസം കേരളത്തില്‍ ഭരണ സ്തംഭനം ഉണ്ടാകും. തുടര്‍ച്ചയായി വന്ന സര്‍ക്കാര്‍ അവധിയാണ് ഭരണ സ്തംഭനത്തിലേയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കൊപ്പം ബാങ്കുകള്‍ക്കും അവധിയായതിനാല്‍ സാമ്പത്തിക മേഖലയും സ്തംഭിക്കും. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും, തിങ്കളാഴ്ച ബലിപെരുന്നാളും ചൊവ്വാഴ്ച ഒന്നാം ഓണവും, ബുധനാഴ്ച തിരുവോണവും, വ്യാഴാഴ്ച ശ്രീനാരായണ ഗുരു ജയന്തിയും, വെള്ളിയാഴ്ച നാലാം ഓണവും, ശനിയാഴ്ച നിര്‍ബന്ധിത അവധി ദിനവുമാണ്.
ഏഴു ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്. 15നും 17നും മാത്രമാണു പ്രവൃത്തിദിനം. ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ അവധി എടുക്കാനുള്ള സാധ്യതയുമുണ്ട്. പ്രാദേശികമായ ഉത്സവങ്ങളെത്തുടര്ന്നുള്ള അവധികളായതിനാല്‍ കേരളത്തില്‍ മാത്രമേ ബാങ്കുകള്‍ അടഞ്ഞു കിടക്കൂ. അവധികള്‍ എ.ടി.എം ഇടപാടുകാരെ ബാധിക്കാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 12, 13, തിയതികളില്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കണമെന്ന് ഔട്ട് സോഴ്സിങ്് ഏജന്‍സികള്‍ക്കു ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."