HOME
DETAILS

മെസിയുടെയും റൊണാൾഡോയെയും ഗോൾ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

  
October 24, 2025 | 1:20 PM

harry kane break lionel messi and cristiano ronaldo record in club football

യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ബെൽജിയം ടീമായ ക്ലബ്‌ ബ്രഗ്ഗിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം. 

മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ തന്റെ കരിയറിലെ ഒരു പുതിയ നാഴികക്കല്ലും സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് ഹാരി കെയ്ൻ തിളങ്ങിയത്. ഈ സീസണിൽ ജർമ്മൻ ക്ലബ്ബിനുവേണ്ടി കെയ്ൻ നേടുന്ന 20ാം ഗോൾ ആയിരുന്നു ഇത്.

ഇതോടെ ഇതിഹാസ താരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരിലുണ്ടായിരുന്ന ഒരു അപൂർവ റെക്കോർഡും കെയ്ൻ തകർത്തിരിക്കുകയാണ്. ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡിലേക്കാണ് കെയ്ൻ നടന്നു കയറിയത്. വെറും 12 മത്സരങ്ങളിൽ നിന്നുമാണ് താരം ബയേണിനായി 20 ഗോളുകൾ അടിച്ചുകൂട്ടിയത്. 

2014-15 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി വെറും 13 മത്സരങ്ങളിൽ നിന്നുമായിരുന്നു റൊണാൾഡോ 20 ഗോളുകൾ നേടിയത്. അതേസമയം മെസി ഒരു സീസണിൽ 20 ഗോളുകൾ നേടിയത് 17 മത്സരങ്ങളിൽ നിന്നുമായിരുന്നു. മൂന്ന് സീസണുകളിൽ മെസി ഇത്തരത്തിൽ 17 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 

അതേസമയം മത്സരത്തിൽ ബയേൺ മ്യൂണിക്കിന് വേണ്ടി ഹാരി കെയ്നിന് പുറമെ ലെന്നാർട്ട് കാൾ, ലൂയിസ് ഡയസ്, നിക്കോളാസ് ജാക്സൺ എന്നിവരും ഗോൾ നേടി. മത്സരത്തിൽ സർവ്വാധിപത്യവും ജർമൻ വമ്പൻമാരുടെ കൈവശമായിരുന്നു. 60 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ബയേൺ മ്യൂണിക്ക് 20 ഷോട്ടുകളാണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 10 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് മൂന്ന് ഷോട്ടുകളിൽ നിന്നും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് ബയേൺ പോസ്റ്റിലേക്ക് ഉന്നം വെക്കാൻ ബെൽജിയം ക്ലബിന് സാധിച്ചത്.

 

നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേൺ. അതേസമയം ബുണ്ടസ് ലീഗയിലും അവിസ്മരണീയമായ കുതിപ്പാണ് ജർമ്മൻ വമ്പന്മാർ നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗിലെ ആദ്യ ഏഴ് മത്സരങ്ങളും വിജയിച്ചു കൊണ്ട് 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേൺ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  5 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  5 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  5 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  5 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  5 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  5 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  5 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  5 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  5 days ago