വിദ്യാര്‍ഥികളുടെ ശിക്ഷണത്തില്‍ ഇനി അയിശുവും പാറുവും അറിവു നുകരും
നാദാപുരം: വിദ്യാര്‍ഥികളുടെ സ്വയംസന്നദ്ധതയില്‍ അക്ഷരവെളിച്ചം തേടി വയോധികരായ അയിഷുവും പാറുവും. ലോക സാക്ഷരതാദിനത്തില്‍ അക്ഷരജ്ഞാനം പകര്‍ന്നു നല്‍കാന്‍ നാദാപുരം ടി.ഐ.എം ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പഠനകളരിയാണ് ഇവര്‍ക്ക് വെളിച്ചം പകരാന്‍ തുണയാകുന്നത്.
പാറേമ്മല്‍ അയിശുമ്മ (80), തെങ്ങൊരാച്ചാങ്കണ്ടി മാതു (77) എന്നിവരുടെ വീട്ടിലെത്തിയാണ് വിദ്യാര്‍ഥികള്‍ അക്ഷരം പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. സാക്ഷരതായജ്ഞവും മറ്റു പരിശീലന പരിപാടികളും ഏറെ നടന്നിട്ടും ഇവര്‍ക്ക് അക്ഷര പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തങ്ങളെ വിദ്യ അഭ്യസിപ്പിക്കാന്‍ വീടുകളിലെത്തിയ ഇളംതലമുറക്കാരെ നിറപുഞ്ചിരിയോടെയാണ് ഇരുവരും സ്വീകരിച്ചത്.
സ്‌കൂളിലെ എട്ടിലും പത്തിലും പഠനം നടത്തുന്ന മുഫീദ, നുസ്‌റ, ആര്യ, നദീദ ഹന്ന, അനുഗ്രഹ, ഹെലന, നന്ദന, ഗോപിക എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഒഴിവു ദിവസങ്ങളും വൈകുന്നേരങ്ങളിലെ അരമണിക്കൂര്‍ സമയവുമാണ് വിദ്യാര്‍ഥികള്‍ ഇതിനായി നീക്കിവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."