അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ
അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് (Variable Speed Limit System) സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി). തിങ്കളാഴ്ച (2025 ഒക്ടോബർ 27) മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും.
In line with our efforts to enhance road safety, the variable speed system will be implemented on Sheikh Zayed bin Sultan Street effective from Monday, October 27, 2025. We urge everyone to adhere to the speed limits to ensure the safety of all. @AbuDhabiDMT @ADPoliceHQ pic.twitter.com/mxLoraareq
— أبوظبي للتنقل | AD Mobility (@ad_mobility) October 24, 2025
അബൂദബിയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് ഈ റോഡ്. ഗതാഗതക്ഷമത വർധിപ്പിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് എ.ഡി. മൊബിലിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
പുതിയ സംവിധാനം അനുസരിച്ച്, താഴെ പറയുന്ന സാഹചര്യങ്ങളിൽ റോഡിൽ പ്രദർശിപ്പിക്കുന്ന വേഗപരിധിക്ക് മാറ്റം വരാം:
- മോശം കാലാവസ്ഥ (ഉദാഹരണത്തിന്: മഴ, മൂടൽമഞ്ഞ്, മണൽക്കാറ്റ്)
- തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക്
- ഗതാഗതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട സംവങ്ങൾ
- റോഡ് അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ താൽക്കാലികമായി ലൈനുകൾ അടയ്ക്കുമ്പോൾ
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയബന്ധിതമായി വേഗപരിധിയിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, വാഹനമോടിക്കുന്നവർ സഹകരിക്കുകയും പ്രദർശിപ്പിക്കുന്ന വേഗപരിധി കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
The Integrated Transport Centre (Abu Dhabi Mobility) will activate a variable speed limit system on Sheikh Zayed Bin Sultan Road, starting October 27, 2025. This system aims to enhance road safety and improve traffic flow by dynamically adjusting speed limits based on real-time conditions such as weather, traffic congestion, and roadworks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."