HOME
DETAILS

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

  
October 24, 2025 | 3:37 PM

kerala high court ordered to reconduct calicut university students union election

കൊച്ചി: വൈസ് ചാന്‍സിലര്‍ റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ (ഡി.എസ്.യു) തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഒക്ടോബര്‍ 31നുള്ളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും, ആവശ്യമെങ്കില്‍ പൊലിസ് സഹായം തേടാനും കോടതി നിര്‍ദേശിച്ചു. ക്രമക്കേട് പരാതിയെ തുടര്‍ന്നാണ് നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് വിസി റദ്ദാക്കിയത്. 

തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു മുന്നണി ചെയര്‍മാന്‍ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരജികളാണ് ജസ്റ്റിസ് വിജി അരുണ്‍ പരിഗണിച്ചത്. നേരത്തെ നടന്ന തെരഞ്ഞെടുപ്പും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ പരാതികളില്‍ നിഷ്പക്ഷ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. പുതിയ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വി.സി ഉത്തരവിടണം. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പൊലിസ് സഹായം തേടാമെന്നും കോടതി അറിയിച്ചു. 

അതേസമയം നവംബര്‍ ആദ്യവാരം പരീക്ഷ ആരംഭിക്കുന്നതിന് മുന്‍പായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാമെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. ഇതുപ്രകാരമാണ് നിലവിലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങള്‍ 31നകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടത്.

The High Court has ordered that the Calicut University Department Students’ Union (DSU) election, which was earlier cancelled by the Vice-Chancellor, be conducted again. The court also directed that the election be completed by October 31 and that police assistance may be sought if necessary.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  2 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  2 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  2 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  2 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  2 days ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  2 days ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  2 days ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  2 days ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  2 days ago