HOME
DETAILS
MAL
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു
Web Desk
October 24, 2025 | 4:08 PM
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ മാളിലും പൊതു പാര്‍ക്കിലും ഉള്‍പ്പെടെ സ്‌ഫോടനം നടത്താന്‍ ഇരുവരും പദ്ധതിയിട്ടെന്നാണ് പൊലിസ് പറയുന്നത്. ഒരാള്‍ ഡല്‍ഹിയിലെ സാദിഖ് നഗര്‍ സ്വദേശിയും മറ്റൊരാള്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയുമാണ്.
ഡല്‍ഹിയില്‍ നടക്കാനിരുന്ന വലിയ ഭീകരാക്രമണമാണ് ഇതിലൂടെ ഒഴിവാക്കാന്‍ സാധിച്ചതെന്ന് സ്‌പെഷ്യല്‍ സെല്‍ അഡീഷണല്‍ പൊലിസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അവകാശപ്പെട്ടു. തെക്കന്‍ ഡല്‍ഹിയിലെ മാളും ഒരു പാര്‍ക്കും ഉള്‍പ്പെടെയുള്ള തിരക്കേറിയ നിരവധി സ്ഥലങ്ങള്‍ ഇവര്‍ ആക്രമണം നടത്തുന്നതിനായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."