HOME
DETAILS
MAL
ഓട്ടിസം ബാധിതര്‍ക്ക് ഓണക്കോടി നല്കി വിദ്യാര്‍ഥികള്‍
backup
September 08 2016 | 23:09 PM
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഓണക്കോടിയും ചികിത്സാ ഉപകരണങ്ങളുമായി നൊച്ചാട് എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളും പി.ടി.എയും സംയുക്തമായി അച്ചാര്‍ നിര്‍മിച്ച് വില്പന നടത്തിയാണ് ഓണക്കോടിക്കുള്ള തുക കണ്ടെത്തിയത്.
പഞ്ചായത്തിലെ ഒരു വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തെ ചികിത്സാ സഹായവും സ്കൂള്‍ നല്‍കുന്നുണ്ട്. ഓണക്കോടി വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എ. സി സതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബൈദ ചെറുവറ്റ, മെമ്പര്‍ സുനിത മലയില്‍, പ്രധാനാധ്യാപിക എ.സി റീന, ബാലകൃഷ്ണന്, കെ.കെ വിജില, അധ്യാപകരായ ഇ.പി ബിന്ദുകല, സി.കെ അജീഷ്, പി. ഷീജ, രജനി കോമത്ത്, സ്കൂള്‍ ലീഡര്‍ ആല്ഫിന് ഫിദല്‍, എല്‍.ബി ദേവാങ്കന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."