HOME
DETAILS

പൊലിസ് യൂണിഫോം ധരിക്കാൻ മൂന്ന് വയസുകാരിക്ക് ആ​ഗ്രഹം: യൂണിഫോം മാത്രമല്ല, ആ വേഷത്തിൽ ഒന്ന് കറങ്ങി വരുക കൂടി ചെയ്യാമെന്ന് ദുബൈ പൊലിസ്

  
Web Desk
October 25, 2025 | 6:36 AM

dubai police make 3-year-olds dream come true with special patrol tour

ദുബൈ: പൊലിസ് യൂണിഫോം ധരിക്കണമെന്ന മൂന്ന് വയസുകാരിയുടെ സ്വപ്നം സഫലമാക്കി ദുബൈ പൊലിസ്. സാറ നബീൽ അഹ്മദി (Sara Nabil Ahmadi) എന്ന കുട്ടിക്കാണ് പൊലിസ് അവിസ്മരണീയമായൊരു ദിവസം സമ്മാനിച്ചത്. പൊലിസിന്റെ പ്രശസ്തമായ ആഢംബര പട്രോളിംഗ് കാറിലെ യാത്ര ഉൾപ്പെടെ, ഒരു 'കൊച്ചു പൊലിസ് ഓഫിസറി'നുള്ള എല്ലാ പരിഗണനകളും ദുബൈ പൊലിസ് സാറയ്ക്ക് നൽകി.

സ്കൂൾ സുരക്ഷാ ഇനിഷ്യേറ്റീവ് ടീമിലെ (School Security Initiative team) അംഗങ്ങളോട് സാറ തന്റെ ആഗ്രഹം പങ്കുവെച്ചതോടെയാണ് ഈ ആശയം രൂപപ്പെട്ടത്. കുട്ടിയുടെ ആ​ഗ്രഹം സഫലമാക്കാൻ ടീം, വളരെ വേഗത്തിൽ കാര്യങ്ങൾ ഏകോപിപ്പിച്ചു. സേനയും കുട്ടിയുടെ ആ​ഗ്രഹം നിറവേറ്റനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.

ആസ്ഥാനത്തേക്ക് സ്വാഗതം

സാറയെയും കുടുംബത്തെയും ദുബൈ പൊലിസ് ആസ്ഥാനത്തേക്ക് ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സ്കൂൾ സുരക്ഷാ ഇനിഷ്യേറ്റീവ് ടീം തലവൻ ക്യാപ്റ്റൻ മാജിദ് ബിൻ സാദ് അൽ കാബി, ഡെപ്യൂട്ടി ഹെഡ് ലെഫ്റ്റനന്റ് മറിയം ഈസ സൻഖൂർ എന്നിവരടങ്ങിയ സംഘമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.

കുട്ടിയുടെ അളവിലുണ്ടാക്കിയ ദുബൈ പൊലിസിന്റെ യൂണിഫോം സാറക്ക് നൽകി. പിന്നീട്, യൂണിഫോം ധരിച്ചതിന് ശേഷം സാറയെ നഗരത്തിലൂടെയുള്ള ടൂറിനായി കൊണ്ടുപോയി. പൊലിസിന്റെ ശ്രദ്ധേയമായ ആഢംബര പട്രോളിംഗ് വാഹനങ്ങളിലൊന്നിലെ യാത്ര സാറയ്ക്കും കുടുംബത്തിനും മറക്കാനാവാത്ത അനുഭവമായി. ഈ ഫീൽഡ് ടൂറിലുടനീളം നിരവധി ചിത്രങ്ങൾ എടുത്ത് ആ ദിനം ഒരു നല്ല ഓർമ്മയാക്കി മാറ്റാനും പൊലിസ് ടീം ശ്രദ്ധിച്ചു.

മികച്ച രീതിയിൽ ജനങ്ങളോടിടപെടുക എന്ന പൊലിസിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ക്യാപ്റ്റൻ അൽ കാബി വിശദീകരിച്ചു. കുട്ടികൾക്കിടയിൽ ദേശീയ ബോധവും, സന്തോഷവും വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകൾ ദുബൈയിലും അന്താരാഷ്ട്ര തലത്തിലും ദുബൈ പൊലിസിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Dubai Police fulfilled the dream of three-year-old Sara Nabil Ahmadi by gifting her a police uniform and taking her on a thrilling tour in a luxury patrol car. Sara's dream of becoming a "little police officer" was realized after she expressed her wish during a community event at a local hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago