HOME
DETAILS

ഈ കൈകൾ ചോരില്ല; ഇടിമിന്നൽ ക്യാച്ചിൽ പുത്തൻ ചരിത്രം കുറിച്ച് കോഹ്‌ലി

  
Web Desk
October 25, 2025 | 6:44 AM

Indian batsman Virat Kohli achieved a new fielding feat in the final ODI between India and Australia

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ഏകദിനത്തിൽ ഫീൽഡിങ്ങിൽ പുത്തൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം മാത്യു ഷോർട്ടിനെ ഒരു മിന്നൽ ക്യാച്ചിലൂടെയാണ് കോഹ്‌ലി പുറത്താക്കിയത്. ഓസ്‌ട്രേലിയൻ സ്കോർ 124ൽ നിൽക്കെ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെയാണ് കോഹ്‌ലി മടക്കിയത്.

ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈപ്പിടിയിലാക്കുന്ന താരമായും കോഹ്‌ലി മാറി. ഓസ്‌ട്രേലിയക്കെതിരെ 77 ക്യാച്ചുകളാണ് കോഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ 76 ക്യാച്ചുകൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഇതിഹസ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്. 

 

പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഫീൽഡിങ്ങിലൂടെ ശ്രദ്ധ നേടാനും വിരാടിന് സാധിച്ചു. രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. 

മത്സരത്തിൽ ഓസ്‌ട്രേലിയക്കായി മാറ്റ് റെൻഷാ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 58 പന്തിൽ രണ്ട് ഫോറുകൾ അടക്കം 56 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷ് 50 പന്തിൽ 41 റൺസ് നേടി. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് ഓസീസ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. 

അതേസമയം ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാവും ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കാനാവും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട് മാറ്റ് റെൻഷാ, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോളി, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ ജോഷ് ഹേസിൽവുഡ്, മൈക്കൽ ഓവൻ, നഥാൻ എല്ലിസ്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

രോഹിത് ശർമ്മ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ങ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. 

Indian batsman Virat Kohli achieved a new fielding feat in the final ODI between India and Australia. Kohli dismissed Australian batsman Matthew Short with a lightning catch.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  a day ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  a day ago